city-gold-ad-for-blogger

സ്വന്തമായി വീട് എന്ന സ്വപ്നം ബാക്കിയാക്കി ഹോട്ടലുടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുറ്റിക്കോല്‍:(www.kasargodvartha.com 12/03/2020) സ്വന്തമായി വീട് എന്ന സ്വപ്നം ബാക്കിയാക്കി ഹോട്ടലുടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുറ്റിക്കോല്‍ പതിക്കാല്‍ കുളത്തിങ്കാലിലെ ടി രാജന്‍ (49) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ മരിച്ചത്. വണ്ണാപുരക്കാല്‍ മുത്തപ്പന്‍ പൊടിക്കളത്തില്‍ പുലര്‍ച്ചെ അന്തിത്തിറ കാണാന്‍ വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് പോയി കിടന്നതായിരുന്നു. രാവിലെ വിളിച്ചിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വന്തമായി വീട് എന്ന സ്വപ്നം ബാക്കിയാക്കി ഹോട്ടലുടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


ഏറെക്കാലമായി അനശ്വര എന്ന പേരില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. ബുധനാഴ്ച രാജന്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നടന്നിരുന്നു. തികഞ്ഞ മനുഷ്യ സ്‌നേഹിയായ രാജന്റെ ആകസ്മിക മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. പരേതനായ കുളത്തിങ്കാല്‍ രാമന്റെ മകനാണ്. ചിരുതയാണ് മാതാവ്.

ഭാര്യ: ശ്രീലത. വിദ്യാര്‍ത്ഥികളായ അഭിനവ്, അനശ്വര എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: പരേതനായ കെ ടി കുമാരന്‍, കെ ടി രാഗിണി (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കാറഡുക്ക), കെ ടി മധുസൂദനന്‍ (അനശ്വര ഇലക്ട്രോണിക്‌സ്), യശോദ കുറ്റിക്കോല്‍, നിര്‍മല മാങ്ങാട്, ബിജുരാമന്‍ (ദുബൈ).

Keywords: News, Kuttikol, Kasaragod, Kerala, Death, Obituary, Hospital,Hotel owner died due to cardiac arrest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia