കുത്തിവെപ്പിനു പിന്നാലെ അവശനിലയിലായ കോളജ് വിദ്യാര്‍ത്ഥി മരിച്ചു; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക്
Sep 8, 2018, 19:36 IST
കാസര്‍കോട്: (www.kasargodvartha.com 08.09.2018) കുത്തിവെപ്പിനു പിന്നാലെ അവശനിലയിലായ കോളജ് വിദ്യാര്‍ത്ഥി മരിച്ചു. പനയാല്‍ കുന്നൂച്ചിയിലെ സുനില്‍- സരോജിനി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജിലെ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയുമായ സജിന്‍ (18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി തലവേദന കലശലായതിനെ തുടര്‍ന്നാണ് സജിനെ ഉദുമ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വൈകിട്ട് ഡോക്ടര്‍ വന്ന് പരിശോധിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്യാമെന്നറിയിച്ചിരുന്നു. ഉച്ചയ്ക്ക് കുത്തിവെപ്പ് നല്‍കിയതിനു പിന്നാലെയാണ് ഛര്‍ദിയും തലവേദനയും ഉണ്ടാവുകയും വായില്‍ നിന്നും നുരയും പതയും വരികയും അവശനിലയിലാവുകയും ചെയ്തത്. ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. സജിന്‍ വിഷം കഴിച്ചതായി സംശയിക്കുന്നതായി ഉദുമയിലെ ആശുപത്രിയില്‍ നിന്നും അറിയിച്ചിരുന്നു. 15 വയസുള്ള സഹോദരന്‍ സുജിന്‍ മാത്രമാണ് ആശുപത്രിയില്‍ കുത്തിവെപ്പ് നടത്തുന്ന സമയത്ത് ഉണ്ടായിരുന്നത്. ഡിസ്ചാര്‍ജ് ചെയ്യുന്നതിനായി വീട്ടുകാര്‍ എത്തിയപ്പോഴാണ് കാസര്‍കോട്ടേക്ക് കൊണ്ടുപോയതായി അറിയിച്ചത്. മൂത്ത സഹദോരന്‍ സുബിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, hospital, Death, Obituary, Hospitalized student died; Dead body will sent to Pariyaram for Postmortem
< !- START disable copy paste -->