Tragedy | പാലാങ്കരയിൽ ഭീകര അപകടം: മുള്ളൻപന്നി കുറുകെ ചാടി; ബൈക് മറിഞ്ഞ് യുവാവ് മരിച്ചു
മലപ്പുറം മൂത്തേടം പാലാങ്കരയിൽ പുലർച്ചെ 5:30 ഓടെ ഉണ്ടായ ഭീകരമായ ബൈക്ക് അപകടത്തിൽ ഒരു യുവാവ് ദാരുണമായി മരിച്ചു.
മലപ്പുറം: (KasargodVartha) മലപ്പുറം മൂത്തേടം പാലാങ്കരയിൽ പുലർച്ചെ 5:30 ഓടെ ഉണ്ടായ ഭീകരമായ ബൈക്ക് അപകടത്തിൽ ഒരു യുവാവ് ദാരുണമായി മരിച്ചു. ബാലംകുളം സ്വദേശി ഷഫീഖ് മോൻ എന്ന ബാവ (32) ആണ് മരിച്ചത്.
തന്റെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ഷഫീഖിന്റെ ബൈകിന് കുറുകെ പെട്ടെന്ന് ഒരു വലിയ മുള്ളൻപന്നി ചാടുകയും, തുടർന്ന് നിയന്ത്രണം വിട്ട ബൈക് മറിയുകയും ചെയ്തു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകൾ മൂലം സംഭവസ്ഥലത്തുവച്ച് തന്നെ ഷഫീഖ് മരിച്ചു.
അപകടം നടന്ന സ്ഥലം വളരെ ഇരുട്ടായിരുന്നുവെന്നും, മുള്ളൻപന്നികൾ ഇവിടെ ഇടയ്ക്കിടെ കാണാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
#porcupine #accident #fatal #bike #Kerala #India #wildlife #news #tragedy #malappuram