ജ്യൂസ് തയ്യാറാക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
● അബ്ദുൾ ഖാദറിന്റെ ഭാര്യ ഫാത്തിമത്ത് റഷീദയാണ് മരിച്ചത്.
● സംസാരിച്ചുകൊണ്ടിരിക്കെ അടുക്കളയിലേക്ക് പോയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു.
● ചൊവ്വാഴ്ച മാലിക് ദിനാർ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
കാസർകോട്: (KasargodVartha) ജ്യൂസ് തയ്യാറാക്കാനുള്ള ഒരുക്കത്തിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര ജെദീദ് റോഡ്, പട്ടേൽ റോഡിലെ അബ്ദുൾ ഖാദറിന്റെ ഭാര്യ ഫാത്തിമത്ത് റഷീദ (45) ആണ് നിര്യാതയായത്.
തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ജ്യൂസ് ഉണ്ടാക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച (15.07.2025) ഉച്ചയോടെ മാലിക് ദിനാർ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
ബാപ്പു അബൂബക്കർ - ആയിഷ ദമ്പതികളുടെ മകളാണ് ഫാത്തിമത്ത് റഷീദ. മക്കൾ: മുഹമ്മദ്, അഹ്മദ് മഷൽ, റാഹിബ, റമീസ, . മരുമക്കൾ: മിഥ്ലാജ് മൊഗ്രാൽ, അഷ്ഫാൻ മുണ്ട്യത്തടുക്ക. സഹോദരങ്ങൾ: മുനീർ, റഫീഖ്, സിദ്ദിഖ്, ഹസീന.
ഈ ഹൃദയഭേദകമായ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Homemaker dies suddenly while preparing juice in Kasaragod.
#KasaragodNews #HomemakerDies #SuddenDemise #KeralaNews #Talangara #FatimathRasheeda






