Obituary | മരിച്ചയാളുടെ മൃതദേഹം ഖബറടക്കുന്നതിനായി ഖബർ കുഴിച്ചുകൊണ്ടിരിക്കെ സാമൂഹ്യ പ്രവർത്തകനും കുഴഞ്ഞുവീണ് മരിച്ചു
● ഇരുവരുടെയും വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
● മുഹമ്മദ് കുഞ്ഞി ഹാജി പെരുമ്പള ജമാഅത് മുൻ ട്രഷററായിരുന്നു.
● അമീർ കരുവാക്കോട് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു
പെരുമ്പള: (KasargodVartha) മരിച്ചയാളുടെ മൃതദേഹം ഖബറടക്കുന്നതിനായി ഖബർ കുഴിച്ചുകൊണ്ടിരിക്കെ സാമൂഹ്യ പ്രവർത്തകനും കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പള ജമാഅത് മുൻ ട്രഷററും മുൻ പ്രവാസി വ്യാപാരിയായ പെരുമ്പള കടവത്തെ മുഹമ്മദ് കുഞ്ഞി ഹാജി (70) യാണ് തിങ്കളാഴ്ച പുലർച്ചെ 6.30 മണിയോടെ ആദ്യം മരണപ്പെട്ടത്. പിന്നാലെ ഇദ്ദേഹത്തിന് വേണ്ടി ഖബർ ഒരുക്കുകയായിരുന്ന കരുവക്കോട്ടെ അമീർ (49) ആണ് വിടവാങ്ങിയത്. ഇരുവരുടെയും വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
പൊതുരംഗത്ത് പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും. മത, രാഷ്ട്രീയ, സന്നദ്ധ പ്രവർത്തന മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു അമീർ കരുവാക്കോട്. ഖബർ കുഴിക്കാനടക്കം നാട്ടിലെ പരോപകാര പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും മുന്നിൽ തന്നെയുണ്ടായിരുന്നു വ്യക്തിത്വമാണ് അമീർ. മുഹമ്മദ് കുഞ്ഞി ദീർഘ കാലം യുഎഇയിലെ അൽ ഐനിൽ വ്യാപാരം നടത്തിരുന്നു. പെരുമ്പള മൊയ്തീൻ ജുമാ മസ്ജിദ് ട്രഷറർ ആയും പ്രവർത്തിച്ചിരുന്നു
പരേതയായ അസ്മയാണ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ. മക്കൾ: സമദ്, അൻഷാദ് (ഇരുവരും അബൂദബി), ആരിഫ്, വഹീദ്, ആശിക (പിഡിപി ജില്ലാ പ്രസിഡൻറ് യൂനുസ് തളങ്കരയുടെ ഭാര്യ), ശഫീഖ. മരുമക്കൾ: അബ്ദുൽ ഖാദർ എരിയാൽ, ശിഹാബ് ചട്ടഞ്ചാൽ, നസീമ, ജാസ്മിൻ, ശംന. സഹോദരങ്ങൾ: അബൂബകർ ഹാജി നായ്‌മാർമൂല, ഖാസിം ഹാജി, അബ്ബാസ്, സീതി, നഫീസ, ഖദീജ, സുഹ്‌റ.
കുഞ്ഞിമാഹിൻ കുട്ടി - സുലൈഖ ദമ്പതികളുടെ മകനാണ് അമീർ. ഭാര്യ: ഖുബ്റ. സഹോദരങ്ങൾ: ബശീർ, ശാഫി, സൈനബ്, മുംതാസ്, സഫിയ, മൈമൂന. ഇരുവരുടെയും ഖബറടക്കം പെരുമ്പള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
#keralanews #obituary #socialworker #perumbala #kasargod #communityservice #rip