ബസ് വെയ്റ്റിംഗ് ഷെഡില്‍ അവശനിലയില്‍ കണ്ടെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു
Jun 29, 2015, 10:36 IST
ബദിയടുക്ക: (www.kasargodvartha.com 29/06/2015) ബസ് വെയ്റ്റിംഗ് ഷെഡില്‍ അവശനിലയില്‍ കണ്ടെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. പെര്‍ള പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മലപ്പുറം നിലമ്പൂര്‍ കല്ലയംപാടം മാത്തേരിയിലെ വേലായുധന്‍-പത്മാവതി ദമ്പതികളുടെ മകന്‍ രംഗരാജ(48)നാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ അഡ്യനടുക്കയിലെ ബസ് വെയ്റ്റിംഗ് ഷെഡിലാണ് രംഗരാജനെ ബന്ധുക്കള്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാഴ്ചയായി രംഗരാജന്‍ ഓഫീസില്‍ പോയിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ട് വര്‍ഷമായി പെര്‍ള പി.എച്ച്.സിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
മകനാണ്. ഭാര്യ: സിനി. മക്കള്‍: അനഘ, അമല്‍. സഹോദരങ്ങള്‍: മോഹനന്‍, ശ്രീത, വത്സല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നിലമ്പൂരിലേക്ക് കൊണ്ടുപോകും.