എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ എന്‍ ആര്‍ എച്ച് എമ്മില്‍ കൂട്ട പിരിച്ചുവിടല്‍; ജോലി നഷ്ടമാവുകയും 10 മാസത്തെ ശമ്പളം കുടിശ്ശികയാകുകയും ചെയ്തതോടെ തിരുവനന്തപുരത്ത് മന്ത്രിയെ കാണാനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൂങ്ങിമരിച്ചു
Mar 22, 2017, 23:17 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.03.2017) എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 സെപ്റ്റംബര്‍ 16ന് ആരോഗ്യ വകുപ്പില്‍ കൂട്ടപിരിച്ചുവിടല്‍ നടത്തിയതോടെ ജോലി നഷ്ടപ്പെട്ട എന്‍ ആര്‍ എച്ച് എം പദ്ധതിയിലെ ജീവനക്കാരനായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ തിരുവനന്തപുരത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ പേക്കടം സ്വദേശിയായ ജഗദീശന്‍ (42) ആണ് സെക്രട്ടറിയേറ്റിന് സമീപത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചത്.
10 മാസത്തെ ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ ആര്‍ എച്ച് എം പദ്ധയിലെ ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടായ്മയിലെ പ്രതിനിധിയായാണ് ജഗദീശനും മറ്റൊരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ കൃഷ്ണ വര്‍മയും തിരുവനന്തപുരത്ത് എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മലബാര്‍ എക്‌സ്പ്രസിലാണ് ഇവര്‍ തിരുവനന്തപുരത്തേക്ക് പോയത്. ബുധനാഴ്ച രാവിലെ ഇവര്‍ തിരുവനന്തപുരത്ത് എത്തുകയും സെക്രട്ടറിയേറ്റിന് മുന്നിലെ ലോഡ്ജില്‍ മുറിയെടുക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രിയെയും, ഡയറക്ടറെയും കണ്ട് ശമ്പളം കുടിശ്ശിക നല്‍കുന്നതിനുള്ള നിവേദനം നല്‍കാനാണ് ഇവര്‍ എത്തിയത്.
എല്ലാ മാസവും ഇവരുടെ കൂട്ടായ്മയിലെ പ്രതിനിധികള്‍ ഓരോരുത്തരായി തിരുവനന്തപുരത്ത് ചെന്ന് അധികാരികളെ കാണാറുണ്ടെന്ന് ജഗദീശിന്റെ കൂടെയുണ്ടായിരുന്ന കൃഷ്ണ വര്‍മ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാണ് എന്‍ ആര്‍ എച്ച് എം മുഖേന നാലര വര്‍ഷം മുമ്പ് ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റുമാര്‍ തുടങ്ങി 2000 ഓളം പേരെയാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനമൊട്ടാകെ ആരോഗ്യ വകുപ്പില്‍ നിയമിച്ചത്. പിന്നീട് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ മേഘയില്‍ ജോലി ചെയ്തിരുന്നവരെ കൂട്ടപിരിച്ചുവിടല്‍ നടത്തുകയായിരുന്നു. ഇപ്പോള്‍ 600 ഓളം പേര്‍ മാത്രമാണ് എന്‍ ആര്‍ എച്ച് എമ്മില്‍ ജോലി ചെയ്യുന്നത്. കാസര്‍കോട് ജില്ലയില്‍ മാത്രം 80 ഓളം പേരാണ് പിരിച്ചുവിടലിന് ഇരയായത്. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് 2.45 മണിയോടെ മന്ത്രിയെയും ആരോഗ്യ വകുപ്പ് ഡയറക്ടറെയും കാണാനായി പോകുന്നതിനിടെ തനിക്ക് തലവേദനയാണെന്നും കൃഷ്ണ വര്‍മയോട് തനിച്ചുപോയി നിവേദനം നല്‍കാനും കാര്യങ്ങള്‍ സംസാരിക്കാനും ജഗദീശന്‍ പറയുകയായിരുന്നു. മന്ത്രിയുടെ ഓഫീസിലും മറ്റും കയറിയിറങ്ങി വൈകിട്ട് ആറു മണിയോടെ കൃഷ്ണ വര്‍മ താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. കുറേസമയം മുട്ടിയിട്ടും വാതില്‍ തുറന്നില്ല. ജഗദീശന്‍ ബാത്ത് റൂമിലായിരിക്കുമെന്ന് കരുതി കൃഷ്ണ വര്‍മ അല്‍പ നേരം കാത്തിരുന്നു. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും അറ്റന്‍ഡ് ചെയ്തില്ല. ഇതേതുടര്‍ന്ന് ലോഡ്ജിലെ റിസപ്ഷനില്‍ വിവരം പറയുകയും, ലോഡ്ജ് അധികാരികള്‍ ഏണി കൊണ്ടുവന്ന് എയര്‍ഹോള്‍സിലൂടെ നോക്കിയപ്പോള്‍ ഫാനിനോട് ചേര്‍ന്നുള്ള ഹൂക്ക്‌സില്‍ ജഗദീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി മുറി തുറന്ന് പരിശോധിച്ചു. ജോലി പോയതിലും ശമ്പളം ലഭിക്കാത്തതിലുമുള്ള മനോവിഷമം കാരണം താന്‍ ജീവിതം അവസാനിപ്പിക്കുന്നതായി ജഗദീഷ് ആത്മഹ്യാ കുറിപ്പ് എഴുതിവെച്ചിരുന്നു. വിവരമറിച്ച് ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ ബന്ധുക്കള്‍ എത്തിയതിന് ശേഷമേ ബാക്കി നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
പേക്കടത്തെ എന്‍ ഭാസ്‌ക്കരന്റെയും ടി കുഞ്ഞുപാറുവിന്റെയും മകനാണ് ജഗദീശന്‍. സഹോദരങ്ങള്‍: ശശിധരന്‍ (വില്ലേജ് അസി.സൗത്ത് തൃക്കരിപ്പൂര്‍), വാസന്തി, സതീശന്‍, മധൂസൂദനന്‍ (അധ്യാപകന്‍ സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), പ്രദീപന്‍.
Also Read: ഉത്തര്‍പ്രദേശ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കമ്പിളി പുതപ്പോ? അധികാരമേറ്റെടുത്തത്തിന് പിന്നാലെ തന്നെ യു പി മുഖ്യമന്ത്രി കമ്പിളി പുതപ്പ് നിരോധിക്കാനൊരുങ്ങുന്നു, യോഗിയുടെ പോക്ക് ന്യൂനപക്ഷങ്ങളുടെ നെഞ്ചത്തേക്കെന്ന് വ്യക്തമാകുന്നത് നിരോധനത്തിന്റെ രസകരമായ കാരണം കേള്‍ക്കുമ്പോഴാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Trikaripure, Obituary, Kasaragod, Kerala, Thiruvananthapuram, Lodge, Jagadeeshan.