കിണര്‍ വൃത്തിയാക്കുന്നതിനിടെ നാലുവര്‍ഷം മുമ്പ് വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു
Apr 13, 2017, 10:55 IST
ബദിയടുക്ക: (www.kasargodvartha.com 13/04/2017) കിണര്‍ വൃത്തിയാക്കുന്നതിനിടെ നാലുവര്‍ഷം മുമ്പ് വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു. ബദിയടുക്ക മൂകംപാറയിലെ മുരളീധര എന്ന അശോക(40) ആണ് മരിച്ചത്.
ബദിയടുക്ക ടൗണിലെ ചുമട്ടു തൊഴിലാളിയായിരുന്നു. നാലുവര്‍ഷം മുമ്പ് സ്വന്തം വീട്ടുകിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിലേക്കുവീണ് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രണ്ടുദിവസം മുമ്പാണ് അശോകയെ വീട്ടിലേക്ക് കൊണ്ടുവന്നത്. മൂകംപാറയിലെ കുഞ്ഞിക്കണ്ണ ഭണ്ഡാരി-ഭാഗി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. മകള്‍: ദേവിക. സഹോദരങ്ങള്‍: മഞ്ചുനാഥ, ഗോപാലകൃഷ്ണ, പത്മനാഭ, ശ്രീമതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, kasaragod, Well, Treatment, Death, Obituary, Injured, hospital, Head load worker dies.