പടന്ന സഹകരണ ബാങ്കിലെ ഹെഡ് ക്ലര്‍ക്ക് നീലേശ്വരത്തെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍
Jun 22, 2016, 10:30 IST
നീലേശ്വരം: (www.kasargodvartha.com 22.06.2016) പടന്ന സര്‍വ്വീസ് സഹകരണ ബാങ്കിലെ ഹെഡ് ക്ലര്‍ക്കിനെ നീലേശ്വരത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കരുവാച്ചേരിയിലെ വിനോദിനെ(42)യാണ് ബുധനാഴ്ച രാവിലെ താമസ സ്ഥലമായ പട്ടേനയിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിനോദ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കുറച്ച് കാലമായി പട്ടേനയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ കിടന്ന വിനോദിനെ രാവിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം സിഐ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിനോദിന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: kasaragod, Bank, Neeleswaram, Wife, Fan, Deadbody, Postmortum, Tuesday, Hospital, Police, Inquest, Quarters.