വികലാംഗയായ യുവതി ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം
Feb 25, 2012, 15:33 IST
കാസര്‍കോട്: വികലാംഗയായ ഇരുപത്തിയേഴുകാരി ചികിത്സ കിട്ടാതെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് ദാരുണ മരണമുണ്ടായത്. മുണ്ട്യത്തടുക്ക എരിയപ്പാടിയിലെ അബൂബക്കര്‍ ഹാജി-ഖദീജ ദമ്പതികളുടെ മകള്‍ എ.എം. മൈമൂന(27) ആണ് മരിച്ചത്. ജന്മനാ അംഗവൈകല്യമുള്ള യുവതിയെ നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാവിലെ പനി മൂര്‍ച്ഛിക്കുകയായിരുന്നു. ഈ വിവരം ഡ്യൂട്ടി നേഴ്സിനെ അറിയിച്ചെങ്കിലും അവര്‍ നിസ്സഹയാവസ്ഥ പ്രകടിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 8.30 മണിയോടെ മൈമൂന ചികിത്സ ലഭിക്കാതെ മരിക്കുകയും ചെയ്തു. തുടര്‍ന്ന രാവിലെ 10 മണിയോടെ ഡോക്ടര്‍ എത്തിയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചു. സഹോദരങ്ങള്‍: ആയിഷ, മുഹമ്മദ്, യൂസഫ്, അബ്ദുല്‍ റഹ്മാന്, മറിയുമ്മ, സുഹറ, ഷംസുദ്ദീന് പരേതനായ അബ്ദുല്ല. മൃതദേഹം ബാപ്പാലിപൊന്നം മുഹ്യുദ്ദീന്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Obituary, Women, hospital, Kasaragod