Accident | കര്‍ണാടകയിലെ കാര്‍ അപകടം: അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു; മരിച്ചവരുടെ എണ്ണം മൂന്നായി; 2 പേരുടെ നില ഇപ്പോഴും ഗുരുതരം
Dec 27, 2022, 23:00 IST
ഹനഗല്‍: (www.kasargodvartha.com) കര്‍ണാടകയിലെ കാര്‍ അപകടത്തില്‍ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു. തളങ്കര നുസ്രത് നഗറിലെ സിയാദ് - സജ്ന ദമ്പതികളുടെ മകന്‍ മുഹമ്മദ് (മൂന്ന്) ആണ് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി 9.40 മണിയോടെ മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ സിയാദിന്റെ മാതാപിതാക്കളായ മുഹമ്മദ് (65), ആഇശ (62) എന്നിവര്‍ മരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ സിയാദ്, സജ്ന, മകള്‍ ആഇശ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ട് മണിക്കും ഇടയില്‍ ഹനഗല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. ആഇശ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്. അതീവ ഗുരുതരമായി പരുക്കേറ്റ കൊച്ചുമകന്‍ മുഹമ്മദും വൈകാതെ മരണപ്പെടുകയായിരുന്നു.
മുഹമ്മദിന്റെയും ആഇശയുടെയും മൃതദേഹങ്ങള്‍ ഹനഗല്‍ താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് വയസുകാരന്‍ മുഹമ്മദിന്റെ മൃതദേഹം കിംസ് ആശുപത്രി മോര്‍ചറിയിലാണ് ഉള്ളത്. സജ്നയ്ക്ക് കാലിനാണ് പരിക്ക്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സിയാദിനും മകള്‍ക്കും തലയ്ക്കും മറ്റും ഗുരുതര പരിക്കുണ്ട്.
ഹുബ്ബള്ളിയിലേക്ക് തീര്‍ഥാടനത്തിനിടെ പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
എസ്ഡിപിഐ അനുശോചിച്ചു
കാസർകോട്: അപകടത്തിൽ മരിച്ചവരുടെ വേർപാടിൽ എസ്ഡിപിഐ ജില്ലാ കമിറ്റി അനുശോചിച്ചു. പാർടി കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി, ജെനറൽ സെക്രടറി അജ്മൽ ഇസ്മാഈൽ തുടങ്ങിയ നേതാക്കൾ വീട് സന്ദർശിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജെനറൽ സെക്രടറി എഎച് മുനീർ, ഇഖ്ബാൽ ഹൊസങ്കടി, ഖാദർ അറഫ തുടങ്ങിയവർ അനുശോചിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ട് മണിക്കും ഇടയില്‍ ഹനഗല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. ആഇശ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്. അതീവ ഗുരുതരമായി പരുക്കേറ്റ കൊച്ചുമകന്‍ മുഹമ്മദും വൈകാതെ മരണപ്പെടുകയായിരുന്നു.
ഹുബ്ബള്ളിയിലേക്ക് തീര്‍ഥാടനത്തിനിടെ പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
കാസർകോട്: അപകടത്തിൽ മരിച്ചവരുടെ വേർപാടിൽ എസ്ഡിപിഐ ജില്ലാ കമിറ്റി അനുശോചിച്ചു. പാർടി കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി, ജെനറൽ സെക്രടറി അജ്മൽ ഇസ്മാഈൽ തുടങ്ങിയ നേതാക്കൾ വീട് സന്ദർശിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജെനറൽ സെക്രടറി എഎച് മുനീർ, ഇഖ്ബാൽ ഹൊസങ്കടി, ഖാദർ അറഫ തുടങ്ങിയവർ അനുശോചിച്ചു.
ALSO READ:
കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു; 4 പേര്‍ക്ക് പരുക്ക്; മരിച്ചത് കാസര്‍കോട്ട് കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മാതാപിതാക്കള്‍; അപകടം ഹുബ്ബള്ളിക്ക് പോകുന്നതിനിടെ
Keywords: Latest-News, Kerala, Kasaragod, Top-Headlines, Karnataka, Thalangara, Obituary, Accidental-Death, Accident, Tragedy, Died, Hanagal: One more died in car accident. < !- START disable copy paste -->