city-gold-ad-for-blogger

മുസ്‌ലിം ലീഗ് നേതാവ് ഹമീദ് കളനാട് നിര്യാതനായി

മുസ്‌ലിം ലീഗ് നേതാവ് ഹമീദ് കളനാട് നിര്യാതനായി
ദേളി: പൗരപ്രമുഖനും മുസ്‌ലിം ലീഗ് നേതാവുമായ ഹമീദ് കളനാട് (60) നിര്യാതനായി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം മംഗലാപുരത്ത് ചികിത്സയിലായിരുന്നു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ്പ്രസിഡന്റ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, ജില്ലാ കമ്മിറ്റിയംഗം, ഉദുമ മണ്ഡലം കമ്മിറ്റിയംഗം, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ്, ദേളി ജംഗ്ഷന്‍ ജുമാ മസ്ജിദ് പ്രസിഡന്റ്, ചെമ്മനാട് സിഎല്‍- മാഹിന്‍ക്ക തറവാട് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഖാഇദേ മില്ലത്ത്, സിഎച്ച് മുഹമ്മദ് കോയ, വിപി നായ്ക്, ശരത് പവാര്‍, ബനാത്‌വാല, ശിഹാബുദ്ദീന്‍ ബുഖാരി, എസ്എ ഖാജാ മുഹ്‌യിദ്ദീന്‍ എംപി തുടങ്ങിയവരുമായി നല്ല സുഹൃദ്ബന്ധമായിരുന്നു.
മുംബൈ അഖില കേരള കീഴൂര്‍ ജമാഅത്ത് സ്ഥാപകന്‍, മുംബൈ കേരള യൂത്ത് ലീഗ് സെക്രട്ടറി, തമിഴ്‌നാട് യൂത്ത് ലീഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഗള്‍ഫ് ഫോറം മുന്‍ പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1960-ല്‍ മദ്രാസിലും 65ല്‍ മുംബൈയിലും ചന്ദ്രിക ലേഖകനായും ലീഗ് ടൈംസില്‍ യുഎഇ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോബൈനാദം പത്രത്തിന്റെ സഹ പത്രാധിപനായിരുന്നു. വിവിധ പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ചരിത്ര ലേഖനങ്ങള്‍ എഴുതിയിരുന്നു. ഏറെ കാലം വിദേശത്തായിരുന്ന അദ്ദേഹം കെഎംസിസി സ്ഥാപകാംഗം കൂടിയാണ്.
ജില്ലയില്‍ മുസ്‌ലിം ലീഗ് കെട്ടിപ്പെടുക്കുന്നതിലും പാര്‍ട്ടിയുടെ വളര്‍ച്ചയിലും നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. ഹമീദ് കളനാടിന്റെ വിയോഗത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗിന്റേയും പോഷക സംഘടനകളുടേയും ഉദുമ മണ്ഡലംചെമ്മനാട് പഞ്ചായത്ത് കമ്മിറ്റികളുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദേളി ജംഗ്ഷന്‍ 'നൂര്‍ മറിയ'ത്തിലെ സിഎല്‍ അദുല്ല- ടിഎ മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മാബി കളനാട് (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), മക്കള്‍: അബ്ദുല്ല റിയാസലി(അബൂദാബി), അഡ്വ. മുഹമ്മദ് അന്‍വര്‍. മരുമക്കള്‍: പികെ ഹസീന ഉപ്പള, കെഎം ആയിശ കളനാട്. ഖബറടക്കം ദേളി ജംഗ്ഷന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords; Obituary, Deli, Muslim-league, IUML, Kalanad, kasaragod, Hameed Kalanad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia