ഹാജി അബ്ദുര്‍ റഹിം മുസ്ലിയാര് മൊഗ്രാല്‍ അന്തരിച്ചു
Oct 5, 2012, 16:49 IST
അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രിയായിരുന്നു മരിച്ചത്. 40 വര്‍ഷമായി കോട്ടക്കുന്ന് ജുമാമസ്ജിദില്‍ സേവനമനുഷ്ടിച്ചിരുന്ന റഹിം മുസ്ലിയാര്, റഹിം ഹാജി കോട്ടക്കുന്ന് എന്ന പേരില്‍ കേരളത്തിലും കര്‍ണാടകയിലും പ്രസിദ്ധനാണ്.
സമസ്ത താലൂക്ക് ട്രഷറര്‍, എസ്.വൈ.എസ്. ജില്ലാ-താലൂക്ക് കമ്മിറ്റി അംഗം, സഅദിയ, മുഹിമ്മാത്ത് സ്ഥാപന അംഗം തുടങ്ങിയ നിലകളില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചിരുന്നു. ഒരു കാലത്ത് മതപ്രഭാഷണവേദികളിലെ നിറ സാന്നിദ്ധ്യമായിരുന്നു. കുമ്പള, കാസര്‍കോട്, മംഗലാപുരം ഭാഗങ്ങളില്‍ ഉറൂസുകളും മറ്റു വിജ്ഞാന സദസ്സുകളും റഹിം ഹാജിയുടെ തീരുമാന പ്രകാരമായിരുന്നു നടന്നിരുന്നത്.
മണിക്കൂറുകള്‍ നീളുന്ന ഉസ്താദിന്റെ പ്രാര്‍ത്ഥനകള്‍ ഉറൂസിനെ ധന്യമാക്കിയിരുന്നു. നൂറു കണക്കിന് പള്ളികള്‍ക്കും മദ്രസകള്‍ക്കും ഫണ്ട് കണ്ടെത്തുന്നതിന് റഹിം ഹാജി മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാമിഅ സഅദിയയുടെയും, മുഹിമ്മാത്തിന്റെയും ആദ്യ കാലങ്ങള്‍ പ്രചരണത്തിനും ഫണ്ട് സമാഹരണത്തിനും മുമ്പിലുണ്ടായിരുന്നത് റഹിം ഹാജിയായിരുന്നു. ആറ് പതിറ്റാണ്ടിന്റെ മത സേവനത്തെ മാനിച്ചു കൊണ്ട് ജാമിഅ സഅദിയ്യയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പൗരാവലി ആദരിച്ചിരുന്നു.
മൊഗ്രാല്‍ കുഞ്ഞഹമദ് മുസ്ലിയാരാണ് പിതാവ്. കുമ്പള ഖാസിം മുസ്ലിയാരുടെ സഹോദരി ആഇഷയാണ് ഭാര്യ. മക്കള്‍: ഫാത്വിമ, മുഹമ്മദ്, മഹമൂദ് സഅദി, ശൗക്കത്തലി, ഖൗലത്ത്, ബുശ്റ. മരുമക്കള്‍: എം.പി. മുഹമ്മദ് ബംബ്രാണ, യു.എം. അബ്ദുല്ല ദാരിമി, മൊയ്തീന് ബംബ്രാണ, ശരീഫ് അടുക്ക.
മരണ വിവരമറിഞ്ഞ് നിരവധി പണ്ഡിതരും നേതാക്കളും വീട്ടിലെത്തി. സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന് ബുഖാരി ഉള്ളാള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരി, ജാമിഅ സഅദിയ ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, സഅദിയ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
മുഹിമ്മാത്ത് മുദരിസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, എസ്.വൈ.എസ്. ജില്ലാ നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എസ്.എസ്.എഫ് നേതാക്കളായ മൂസ സഖാഫി കളത്തൂര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, കന്തല്‍ സൂപ്പി മദനി, സി.കെ.അബ്ദുല്‍ ഖാദര്‍ ദാരിമി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ ദാരിമി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അഷ്റഫ് കരിപ്പോടി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Keywords: Obituary, Kasaragod, Mogral puthur, Kerala, Haji Abdul Raheem Musliyar Kottakunnu