എച്ച് ശ്രീധര്‍ കാമത്ത് അന്തരിച്ചു; വിടപറഞ്ഞത് വ്യാവസായിക- വിദ്യാഭ്യാസ രംഗത്തെ കര്‍മ്മ ശ്രേഷ്ഠന്‍
Dec 4, 2018, 19:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.12.2018) ഗജാനന ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും സദ്ഗുരു പബ്ലിക്ക് സ്‌കൂളിന്റെയും ചെയര്‍മാന്‍ എച്ച് ശ്രീധര്‍ കാമത്ത് (76) അന്തരിച്ചു. ഒന്നര പതിറ്റാണ്ടുകാലം ഹൊസ്ദുര്‍ഗ് ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്ന പരേതരായ വിട്ടല്‍ ഉപേന്ദ്ര കാമത്തിന്റെയും കലാവതി കാമത്തിന്റെയും മൂത്തമകനാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അന്ത്യം.
ജില്ലാ ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ്, ഹൊസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം ട്രസ്റ്റി, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് സ്ഥാപക പ്രസിഡന്റ്, റോട്ടറി എംബിഎം സ്പെഷല്‍ സ്‌കൂള്‍ സ്ഥാപക അംഗം, ജേസീസ് പ്രസിഡണ്ട്, നിത്യാനന്ദാശ്രമം ട്രസ്റ്റി, നിത്യാനന്ദ പോളിടെക്നിക് ഭരണസമിതി അംഗം, എസ്എന്‍ വിദ്യാകേന്ദ്ര സെക്രട്ടറി, ഭുവനേന്ദ്ര എജുക്കേഷനല്‍ ട്രസ്റ്റിന്റെയും ഗജാനന ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: വിജയലക്ഷ്മി കാമത്ത്. മക്കള്‍: ഗജാനന്‍ കാമത്ത് (ആര്‍കിടെക്), ഡോ. മായ കിണി (പൂനെ), മൈത്രീ ഷേണായ് (ബംഗളൂരു). മരുമക്കള്‍: ദിവ്യ കാമത്ത്, ഡോ.വിക്രം കിണി(പൂന), നിതിന്‍ ഷേണായ്(ബംഗളൂരു) സഹോദരങ്ങള്‍: അനന്ത് കാമത്ത്, എച്ച് ഗോകുല്‍ദാസ് കാമത്ത്, രാധ പൈ(കോട്ടേശ്വര്‍, കര്‍ണാടക), സുഗുണ പൈ (ഉഡുപ്പി), പ്രമീള ഷേണായ്(മുംബൈ), പരേതനായ സതീശ് കാമത്ത്.
മരണവിവരമറിഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, മുസ്ലിംലീഗ് ദേശീയ സമിതി അംഗങ്ങളായ മെട്രോ മുഹമ്മദ് ഹാജി, എ ഹമീദ് ഹാജി, മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ബഷീര്‍ വെള്ളിക്കോത്ത്, ടി റംസാന്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുന്‍ എംഎല്‍എ എം നാരായണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി കെ ബാബുരാജ്, സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്മോഹനന്‍, പി നാരായണന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി കെ നിഷാന്ത്, മുന്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. സി ഷുക്കൂര്‍, കോണ്‍ഗ്രസ് നേതാക്കളായ എം അസിനാര്‍, പി വി സുരേഷ്, അഡ്വ. പി കെ ചന്ദ്രശേഖരന്‍, ഡി വി ബാലകൃഷ്ണന്‍, എം കുഞ്ഞികൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജന. സെക്രട്ടറി എ വേലായുധന്‍, എന്‍ മധു, കൊവ്വല്‍ ദാമോദരന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി വി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ശ്രീനിവാസന്‍, സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശ്, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ വി ഗോപി, വ്യാപാരി നേതാക്കളായ സി യൂസഫ് ഹാജി, ജോസ് തയ്യില്‍, ചെറുകിട വ്യവസായി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ ജെ ഇമ്മാനുവേല്‍, നഗരസഭ കൗണ്‍സി ലര്‍മാര്‍ തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി. മലബാര്‍ വാര്‍ത്തക്കു വേണ്ടി മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി റീത്ത് സമര്‍പ്പിച്ചു. റോട്ടറി സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, സദ്ഗുരു പബ്ലിക് സ്‌കൂളിലെ അധ്യാപകരും റോട്ടറി, ജേസീസ്, ഐഎംഎ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും കാഞ്ഞങ്ങാട്ടെ മിക്ക തൊഴിലാളി സംഘടനകള്‍ക്കും വേണ്ടി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.
വിടപറഞ്ഞത് വ്യാവസായിക- വിദ്യാഭ്യാസ രംഗത്തെ കര്‍മ്മ ശ്രേഷ്ഠന്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ വിദ്യാഭ്യാസ-വ്യാവസായിക രംഗത്തിന്റെ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച കര്‍മ്മ ശ്രേഷ്ഠനായിരുന്നു വിട പറഞ്ഞ ഗജാനന ഗ്രൂപ്പ് എംഡി ശ്രീധര്‍ കാമത്ത്. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശ്രീധര്‍ കാമത്ത് പിന്നീട് പിതാവ് വിട്ടല്‍ കാമത്തിന്റെ ഗജാനന എഞ്ചിനീയറിംഗ് എന്റര്‍പ്രൈസസിന്റെ ചുമതല ഏറ്റെടുത്തു.
ഗജാനന ഗ്രൂപ്പിനെ ജില്ലയിലെ ഏറ്റവും മികച്ച വ്യാവസായിക ഗ്രൂപ്പായി വളര്‍ത്തിക്കൊണ്ടുവരുന്നതിന് തുടക്കം കുറിച്ച ശ്രീധര്‍ കാമത്തിന് അദ്ദേഹത്തിന്റെ കര്‍മ്മനിരതമായ പ്രവര്‍ത്തനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗജാനന ഗ്രൂപ്പിനെ വൈവിധ്യവല്‍ക്കരണത്തിലെത്തിച്ചു. ഗജാനന ഗ്രൂപ്പിന്റെ എല്ലാ വളര്‍ച്ചയുടെയും ആസൂത്രകനും മാര്‍ഗ്ഗദര്‍ശിയും ഉപദേശകനുമായ ശ്രീധര്‍ കാമത്ത് ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ട്, റോട്ടറി ക്ലബ്ബ്, ബേക്കല്‍ ക്ലബ്ബ് തുടങ്ങി നിരവധി സാമൂഹ്യ സേവന സംഘടനകളുടെ മുന്‍നിര പ്രവര്‍ത്തകനും കൂടിയാണ്. എല്‍വി ടെമ്പിള്‍ മുന്‍ ട്രസ്റ്റി കൂടിയാണ്.
വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഭുവനേന്ദ്ര എജ്യുക്കേഷന്‍ട്രസ്റ്റിന്റെ കീഴില്‍ സദ്ഗുരു പബ്ലിക് സ്‌കൂള്‍ സ്ഥാപിക്കാന്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. മാവുങ്കാല്‍ എംബിഎം ലോട്ടറി സ്പെഷല്‍ സ്‌കൂള്‍ സ്ഥാപിക്കാനും മുന്‍കൈയെടുത്തവരിലൊരാള്‍ ശ്രീധര്‍ കാമത്ത് തന്നെ. കാഞ്ഞങ്ങാടിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന വലിയ സുഹൃത് വലയത്തിന്റെ ഉടമയായിരുന്നു. വാണിജ്യ വ്യവസായ രംഗത്തെ സമഗ്ര സംഭാവനക്കായി കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ പുരസ്‌കാരം, ടികെകെ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അവസാന നിമിഷം വരെയും തന്റേതായ മേഖലകളില്‍ കര്‍മ്മനിരതനായിരുന്നു ശ്രീധര്‍ കാമത്ത്. ഗജാനന ഗ്രൂപ്പിന്റെ കീഴില്‍ ശ്രീധര്‍ കാമത്തിന്റെ നിയന്ത്രണത്തിലുള്ള വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ രണ്ടായിരത്തോളം പേര്‍ക്ക് പ്രത്യക്ഷത്തിലും അത്രതന്നെ പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നുണ്ട്.
ഗജാനന എന്‍ജിനീയറിംഗ് ഇന്‍ഡസ്ട്രീസ്, ശ്രീഗണേഷ് ഇന്‍ഡസ്ട്രീസ്, തട്ടുമ്മല്‍ വിട്ടര്‍ ആഗ്രോ ഇന്‍ഡസ്ട്രീസ്, കോട്ടപ്പാറയിലെ വിട്ടല്‍ കശുവണ്ടി ഫാക്ടറി, വിട്ടല്‍ ഫര്‍ണീടെക്, ഭുവനേന്ദ്ര എഡ്യൂക്കേഷന്‍ ട്രസ്റ്റ്, പെരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഗജാനന ഇന്‍ഡട്രീസിനുണ്ട്. 1968ല്‍ തൃശ്ശൂര്‍ ഗവ. കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത ശ്രീധര കാമത്ത് ദീര്‍ഘകാലം ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, H Sreedhar Kamath passes away
< !- START disable copy paste -->