ഗള്‍ഫ് വ്യാപാരി കിണറ്റില്‍ മരിച്ചനിലയില്‍
Feb 5, 2013, 19:36 IST
Sakariya |
തിങ്കളാഴ്ച വൈകുന്നരം മുതല്‍ സക്കറിയയെ കാണാനില്ലായിരുന്നു. വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കിണറില്‍ കാണപ്പെട്ടത്. നീലേശ്വരത്ത് മുമ്പ് സൈനബ സ്റ്റോര്‍ എന്ന സ്ഥാപനം നടത്തിയിരുന്ന സക്കറിയ പിന്നീട് ഗള്‍ഫിലേക്ക് പോകുകയായിരുന്നു. ഒന്നര മാസം മുമ്പ് അവിടത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്നത്.
സക്കറിയ അബദ്ധത്തില്‍ കിണറില്‍ വീണ് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനമെങ്കിലും മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. സക്കറിയയുടെ വീടിന് സമീപത്ത് സഹോദരന്റെ പുതുതായി നിര്‍മിക്കുന്ന വീടിന് പിറക് വശത്തുള്ള കിണറിലാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞെത്തിയ നീലേശ്വരം സി.ഐ. ബാബു പെരിങ്ങേയത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ സക്കറിയയുടെ മൃതദേഹംകിണറില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.
നബീസയാണ് മാതാവ്. ഭാര്യ നുസൈബ. മക്കള്‍: മൊയ്തു, മുഹമ്മദ്, മുനവ്വിറ, മുബശിറ. സഹോരങ്ങള്‍: മുഹമ്മദ് റാഫി, റൗഫ്(വ്യാപാരിക ള്‍), അന്‍വര്‍, ഖാലിദ് (ഇരുവരും ഗള്‍ഫ്), സൈനബ, സൈന. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Gulf, Business man, Found, Dead, Well, Nileshwaram, Kasaragod, Kerala, Kasargod Vartha, Malayalam news