Obituary | ഗൾഫ് വ്യാപാരി തളങ്കരയിലെ ടി എ ഹാഷിം നിര്യാതനായി

● അന്ത്യം എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ.
● തളങ്കര സ്വദേശിയാണ്.
● ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.
● ഖബറടക്കം തളങ്കരയിൽ.
തളങ്കര: (KasargodVartha) പ്രമുഖ ഗൾഫ് വ്യാപാരിയും തളങ്കര സ്വദേശിയുമായ ടി.എ. ഹാഷിം (50) അസുഖത്തെ തുടർന്ന് നിര്യാതനായി. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ വെച്ച് ബുധനാഴ്ച രാവിലെ 11:30 ഓടെയായിരുന്നു അന്ത്യം.
നുസ്രത്ത് നഗറിലെ പരേതരായ അബുബക്കർ-അസ്മ ദമ്പതികളുടെ മകനാണ് ഹാഷിം. ഭാര്യ: സൈദ. മക്കൾ: ഷാഹാം (ബിസിനസ്), സെബീഹ (വിദ്യാർത്ഥിനി). സഹോദരങ്ങൾ: അൻവർ, ഹംസ, സുഹറാബി. കെ.എം.സി.സി നേതാവ് യഹ്‌യ തളങ്കരയുടെ ഭാര്യ സഹോദരനാണ് അന്തരിച്ച ഹാഷിം.
മൃതദേഹം എറണാകുളത്തെ ആശുപത്രിയിൽ നിന്നും തളങ്കരയിലെത്തിച്ച് ഖബറടക്കും
Prominent Gulf businessman and Thalangara native T A Hashim (50) passed away due to illness at Lakeshore Hospital in Ernakulam. He was known for his active involvement in philanthropic activities. He is survived by his wife Saida and children Shaham and Sebeeha. His funeral will be held in Thalangara.
#TAHashim #Thalangara #GulfBusinessman #Obituary #KeralaNews #Philanthropy