city-gold-ad-for-blogger

ദേശീയപാത നിർമ്മാണത്തിനിടെ അപകടം: അതിഥി തൊഴിലാളി വീണു മരിച്ചു

 A view of the ongoing national highway flyover construction in Kasaragod.
Representational Image generated by Gemini

● ചെർക്കള-നീലേശ്വരം ദേശീയപാതയിലാണ് അപകടം.
● നിർമ്മാണ പ്രവർത്തനങ്ങൾ മേഘ എൻജിനീയറിങ് നടത്തുന്നു.
● വേഗത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട്: (KasargodVartha) ദേശീയപാതയിലെ ഫ്ലൈ ഓവർ നിർമ്മാണത്തിനിടെ താഴേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയായ റാക്കിബുൽ ഹഖ് (27) ആണ് മരിച്ചത്.

ചെർക്കളയിലെ ഫ്ലൈ ഓവർ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെയാണ് റാക്കിബുൽ താഴേക്ക് വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്നത് ചെർക്കള–നീലേശ്വരം ദേശീയപാതയിലെ രണ്ടാം റീച്ചിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത് മേഘ എൻജിനീയറിങ് ഇൻഫ്രാ സ്ട്രെക്ചർ ലിമിറ്റഡാണ്.

അപകടവിവരമറിഞ്ഞ് വിദ്യാനഗർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പിന്നീട് കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.

Article Summary: A guest worker died in a flyover construction accident in Kasaragod.

#KasargodNews #RoadConstruction #GuestWorker #Flyover #ConstructionSafety #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia