city-gold-ad-for-blogger

അഞ്ചാംതരം വിദ്യാര്‍ത്ഥിനി കുളത്തില്‍ മുങ്ങിമരിച്ചു; വിവരമറിഞ്ഞ മുത്തശ്ശിയും മരിച്ചു

ബന്തടുക്ക:  വീട്ടിനടുത്ത കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ അഞ്ചാംതരം വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. സംഭവമറിഞ്ഞ് ബോധംകെട്ടുവീണ മുത്തശ്ശി ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. ബന്തടുക്ക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും മലാംകുണ്ട് പൂടങ്കല്ല് ആദിവാസി കോളനിയിലെ പരേതനായ നാരായണന്റെ മകളുമായ സാന്ദ്ര(11) യാണ് മുങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന ഉടനെയായിരുന്നു സംഭവം.

സാന്ദ്ര മുങ്ങിമരിച്ച വിവരമറിഞ്ഞ പിതാവിന്റെ അമ്മ വെള്ളച്ചി(75) രാത്രിയാണ് മരിച്ചത്. സാന്ദ്രയുടെ കൂടെ കുളത്തില്‍ കുളിക്കാനിറങ്ങി മുങ്ങിത്താണ കോളനിയിലെ വിജയന്റെ മകള്‍ വിജിഷ(13), മാണിക്കന്റെ മകള്‍ മായ(12) എന്നിവരെ നാട്ടുകാരാണ് രക്ഷിച്ചത്. കുളത്തില്‍ ആദ്യമിറങ്ങിയ സാന്ദ്ര കുളത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താഴുകയായിരുന്നു. കൂടെ കുളിക്കാനെത്തിയ മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് വിജിഷയെയും മായയെയും രക്ഷിച്ചത്.

സാന്ദ്രയെ കുളത്തിന്റെ അടിത്തട്ടില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ തന്നെ ബന്തടുക്കയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വിജിഷയെയും മായയെയും കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ വിട്ട് വന്ന ഉടന്‍ സാന്ദ്ര യൂണിഫോം പോലും മാറ്റാതെ അയല്‍ക്കാരായ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു.

സാന്ദ്രയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പോസ്റ്റുമോര്‍ടത്തിനുശേഷം
അഞ്ചാംതരം വിദ്യാര്‍ത്ഥിനി കുളത്തില്‍ മുങ്ങിമരിച്ചു; വിവരമറിഞ്ഞ മുത്തശ്ശിയും മരിച്ചു
Sandra
നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. ശാന്തയാണ് സാന്ദ്രയുടെ മാതാവ്. സുനിത, സൗമ്യ, സുരേഷ് എന്നിവര്‍ സഹോദരങ്ങളാണ്. പൂടങ്കല്ലിലെ കാവേരിയാണ് വെള്ളച്ചിയുടെ ഭര്‍ത്താവ്. പൂടങ്കല്ലിലെ അനില്‍കുമാര്‍ റൈയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടം സംഭവിച്ച കുളം. കവുങ്ങിന്‍തോട്ടം നനക്കാന്‍ കുഴിച്ച കുളത്തില്‍ മഴക്കാലത്ത് നിറയെ വെള്ളമുണ്ടാകും. ആ സമയത്ത് കുട്ടികള്‍ നീന്തി കുളിക്കുക പതിവാണ്. കഴിഞ്ഞ വേനല്‍ കാലത്ത് കുളത്തിന്റെ ആഴം കൂട്ടിയിരുന്നു.

വിദ്യാര്‍ത്ഥിനിയുടെയും മുത്തശ്ശിയുടെയും മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. സംഭവമറിഞ്ഞ് ബന്തടുക്ക സ്‌കൂളിലെ അധ്യാപകരും
വിദ്യാര്‍ത്ഥികളും സാന്ദ്രയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പിച്ചു.

Keywords: Sandra, Death, Friends, Bathing, Pond, Grandmother,Sorrowing, Student,Obituary,Deadbody, Kasaragod, General-hospital,National News, Inter National News, Gulf News, Business News, Health News, Educational News,Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia