Death | ഗുഡ്‌സ് ടെംപോ ഡ്രൈവർ വീടിനടുത്തുള്ള ഷെഡിൽ മരിച്ച നിലയിൽ
● മാങ്ങാട് സ്വദേശിയായ പി വി വിശ്വനാഥൻ ആണ് മരിച്ചത്.
● തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു.
● ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മാങ്ങാട്: (KasargodVartha) ഗുഡ്‌സ് ടെംപോ ഡ്രൈവറെ വീടിനടുത്തുള്ള ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാട് കായിലംവളപ്പ് ഹൗസിലെ പരേതനായ അപ്പക്കുഞ്ഞി - നാരായണി ദമ്പതികളുടെ മകൻ പി വി വിശ്വനാഥൻ (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു.
പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീടിന് മുന്നിലുള്ള ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭാര്യ: മഞ്ജുള, മക്കൾ വിസ്‌മയ, അനയ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, മാധവി, ലക്ഷ്‌മി, കുമാരൻ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#KasaragodNews #GoodsTempoDriver #Death #PoliceInvestigation #Kerala