ഗുഡ്‌സ് ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഒരാൾക്ക് ഗുരുതരം
Feb 13, 2021, 11:16 IST
മടിക്കൈ: (www.kasargodvartha.com 13.02.2021) ഗുഡ്‌സ് ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടുക്കം വേങ്ങചേരി സ്വദേശി അപ്പോളോ (45) ആണ് മരിച്ചത്. ആനപെട്ടിയിലെ രതീശനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി മുണ്ടോട്ട് നന്ദപുരം ഇറക്കത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. കാലിച്ചാനടുക്കത്തേക്ക് പോവുകയായിരുന്നു ഇവർ. ഇവിടെ റോഡ് ടാറിംഗ് നടക്കുന്നതിനാൽ റോഡിൽ ജല്ലികൾ പാകിയിരുന്നു. ഇത് അപകടത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.
Keywords: Madikai, Kanhangad, Kasaragod, Top-Headlines, Kerala, News, Accident, Auto-rickshaw, Death, Obituary, Goods autorickshaw overturns, driver dies; Serious for one.