city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വര്‍ണാഭരണ നിര്‍മാതാവിനെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 05.06.2014) നഗരത്തിലെ ജ്വല്ലറികളില്‍ ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്നയാളെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയും കിടങ്ങൂര്‍ സൗത്തിലെ മറ്റത്തില്‍ ഹൗസില്‍ നടരാജനെ(51)യാണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട് സബ് ജയില്‍ പരിസരത്ത് കാറിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

30 വര്‍ഷത്തോളമായി നഗരത്തിലെ ജ്വല്ലറികളില്‍ ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കിവരികയായിരുന്നു നടരാജന്‍. 15 വര്‍ഷത്തോളമായി പന്നിപ്പാറയില്‍ കുടുംബസമേതം താമസിച്ചുവരികയാണ്. രാവിലെ കണ്ണൂരില്‍ കമ്പ്യൂട്ടര്‍ കോഴ്‌സിന് പഠിക്കുന്ന മകന്‍ സത്യനെ ട്രെയിന്‍കയറ്റി വിട്ട് വന്ന നടരാജന്‍ കാര്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യാറുള്ള സബ് ജയില്‍ പരിസരത്തെ മരത്തണലില്‍ എത്തിയതായിരുന്നു.

മൂത്തമകന്‍ ഗിരിരാജനോട് രാവിലെ 11 മണിയോടെ കാസര്‍കോട് ട്രാഫിക് സര്‍ക്കിളിന് സമീപം എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിതാവിനെ കാണാത്തതിനെതുടര്‍ന്ന് കാര്‍ പാര്‍ക്കിംഗ് ചെയ്യുന്ന സ്ഥലത്തെത്തിയപ്പോഴാണ് നടരാജനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  നേരത്തെ രണ്ട് തവണ ഹൃദയാഘാതം സംഭവിച്ചിരുന്നതായി മകന്‍ പറഞ്ഞു. മരണത്തില്‍ സംശയമില്ലെന്നും വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

പരമേശ്വരന്‍-അമ്മിണി ദമ്പതികളുടെ മകനാണ് മരിച്ച നടരാജന്‍. ഭാര്യ: ഗിരിജ. സഹോദരങ്ങള്‍: കൃഷ്ണന്‍കുട്ടി, സുന്ദരന്‍, അപ്പുക്കുട്ടന്‍, പുഷ്‌ക്കല.
സ്വര്‍ണാഭരണ നിര്‍മാതാവിനെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: kasaragod, Kerala, Obituary, Car, Jail, Train, Police, House, Badiadka,Goldsmith found dead in car

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia