city-gold-ad-for-blogger

മുഖ്യമന്ത്രിയുടെ ധനസഹായത്തിന് കാത്തുനില്‍ക്കാതെ ആശാലതാ യാത്രയായി

മുഖ്യമന്ത്രിയുടെ ധനസഹായത്തിന് കാത്തുനില്‍ക്കാതെ ആശാലതാ യാത്രയായി
Ashalatha
കാസര്‍കോട്: രക്തത്തില്‍ ഹീമോഗ്ലാബിന്റെ അളവ് കൂടുന്ന രോഗം ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 16കാരി ആശാലതാ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ഏകമകള്‍ മരിച്ചതോടെ മാതാവ് തനിച്ചായി. നെല്ലിക്കട്ട അതൃകുഴിയിലെ ശാന്തകുമാരിയുടെ മകള്‍ ആശാലതയാണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്.
കാസര്‍കോട്ട് ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശാലതായും മാതാവും ചേര്‍ന്ന് ചികിത്സാസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സഹായധനം എത്രയും പെട്ടെന്ന് അനുവദിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കാസര്‍കോട്ടെ കശുവണ്ടി ഫാക്ടറിയില്‍ ജോലിക്കാരിയായ ശാന്തകുമാരി ഏറെ കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയത്. അപൂര്‍വ്വമായി കണ്ടുവരുന്ന ഹീമോഗ്ലോബിനോ പതീസ് എന്ന അസുഖമാണ് ആശാലതയെ പിടികൂടിയത്. ഏഴാംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആശാലതയ്ക്ക് അസുഖം വന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള ചികിത്സാ ക്യാമ്പില്‍ പങ്കെടുത്തിരുന്നുവെങ്കിലും കാര്‍ഡ് ലഭിച്ചിരുന്നില്ല.
ആശാലതയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ തന്നെ ശാന്തകുമാരിയെ ഉപേക്ഷിച്ച് ഭര്‍ത്താവ് പോയിരുന്നു. പിന്നീട് അമ്മയ്ക്ക് മകളും, മകള്‍ക്ക് അമ്മയുമായിരുന്നു ആശ്രയം. ഇതിനിടയിലാണ് ആശാലതയെ അസുഖം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ കിടക്കയില്‍ വെച്ച് ദോശയും ചായയും കഴിച്ചിരുന്നു. ഇതിനുശേഷം അമ്മയോട് ആശലതാ കുളിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുളിച്ചുവന്ന ശേഷമാണ് പെട്ടെന്ന് അസുഖം മൂര്‍ച്ഛിക്കുയും ആശാലതയെ മരണം കീഴടുക്കുകയും ചെയ്തത്. ഏകമകളും പോയതോടെ ദു:ഖഭാരം താങ്ങാന്‍ കഴിയാതെ മാതാവ് ശാന്തകുമാരി ആശുപത്രിയില്‍ അലമുറയിട്ടത് കണ്ടു നിന്നവര്‍ക്ക് വേദനയായി മാറി.

Keywords:  kasaragod, Nellikatta, Obituary, General-hospital

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia