വിഷം കഴിച്ച പതിനാറുകാരി ആശുപത്രിയില്‍ മരിച്ചു; വിവരമറിഞ്ഞ് മനംനൊന്ത കാമുകന്‍ തൂങ്ങിമരിച്ച നിലയില്‍
Sep 19, 2016, 12:26 IST
പരപ്പ: (www.kasargodvartha.com 19/09/2016) വിഷം കഴിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന പതിനാറുകാരി മരണപ്പെട്ടു. ഈ വിവരമറിഞ്ഞ് മനംനൊന്തുകഴിയുകയായിരുന്ന കാമുകനായ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ പുലിയംകുളം നെല്ലുകര പട്ടികവര്‍ഗകോളനിയിലെ ബാലകൃഷ്ണന്‍-കുമ്പ ദമ്പതികളുടെ മകളും ബാനം സ്‌കൂളിലെ വിദ്യാര്‍ഥിനിയുമായ രാധിക(16)യാണ് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രി മരിച്ചത്.
ഈ വിവരമറിഞ്ഞതോടെ കടുത്ത മാനസികവ്യഥയിലായിരുന്ന പുലിയംകുളത്തെ നന്ദകുമാര്‍ തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുലിയംകുളത്തെ പരേതനായ അമ്പാടിയുടെയും തമ്പായിയുടെയും മകനാണ് നന്ദകുമാര്‍. ഒമ്പതുദിവസം മുമ്പാണ് വിഷം അകത്തുചെന്ന് അവശനിലയില്‍ രാധികയെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Keywords: Suicide, Obituary, Parappa, Kasaragod, Kerala, Love, Girl dies after consume poison; lover commits suicide