city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്യാ­സ് സി­ല­ണ്ടര്‍ ലോ­റി­യി­ടി­ച്ച് 7 വ­യ­സു­കാ­രന്‍ ദാ­രു­ണ­മാ­യി മ­രി­ച്ചു

ഗ്യാ­സ് സി­ല­ണ്ടര്‍ ലോ­റി­യി­ടി­ച്ച് 7 വ­യ­സു­കാ­രന്‍ ദാ­രു­ണ­മാ­യി മ­രി­ച്ചു
കുമ്പ­ള: ഗ്യാ­സ് സി­ല­ണ്ടര്‍ ലോ­റി­യി­ടി­ച്ച് ഏ­ഴു­വ­യ­സു­കാ­രന്‍ ദാ­രു­ണ­മാ­യി മ­രിച്ചു. കു­മ്പ­ള ബംബ്രാ­ണ­യി­ലെ ഇ­ബ്‌റാ­ഹി­മി­ന്റെ മ­കന്‍ അ­ബ്ദുല്ല­കു­ഞ്ഞി ആ­ണ് മ­രി­ച്ചത്. ചൊ­വ്വാഴ്­ച രാത്രി ഏ­ഴുമണി­യോ­ടെ കു­മ്പ­ള കു­മ്പോ­ല്‍ ദേ­ശി­യ­പാ­ത­യി­ലാണ് അ­പ­ക­ട­മു­ണ്ടാ­യ­ത്. കു­ടും­ബ­ത്തോ­ടൊ­പ്പം കു­മ്പോ­ലില്‍ ബ­സി­റ­ങ്ങി­യ­യുട­നെ കു­ട്ടി ഇറ­ങ്ങി റോ­ഡി­ന്റെ മ­റു­വ­ശ­ത്തേക്ക് ഓ­ടു­ന്ന­തി­നി­ട­യി­ലാ­ണ് ലോ­റി­ക­യ­റി­യത്.

കാസര്‍­കോ­ട് ഭാ­ഗ­ത്തു­നിന്നും മം­ഗ­ലാ­പു­രം ഭാ­ഗ­ത്തേ­ക്ക് പോ­വു­ക­യാ­യി­രു­ന്ന കെ.എല്‍. 29 എ 777 നമ്പര്‍ ലോ­റി­യാ­ണ് അ­പക­ടം വ­രു­ത്തി­യത്. മൃ­ത­ദേ­ഹം ചി­ഹ്ന ഭി­ന്ന­മാ­യി. ലോ­റി ഡ്രൈ­വര്‍ വ­യ­നാ­ട് ബ­ത്തേ­രി സ്വ­ദേ­ശി അജി ഐ­സ­ക്ക് ഇറങ്ങി ഓ­ടി­യെ­ങ്കിലും നാ­ട്ടു­കാര്‍ പി­ടി­കൂ­ടി പോ­ലീ­സില്‍ ഏല്‍­പി­ച്ചു. മാ­താ­വി­ന്റെയും വീ­ട്ടു­കാ­രു­ടെയും കണ്‍­മു­മ്പില്‍­വെ­ച്ചാ­ണ് ദാ­രു­ണമാ­യ മര­ണം സം­ഭ­വി­ച്ച­ത്.

കു­മ്പ­ള സി.ഐ. ടി.പി. ര­ഞ്­ജി­ത്ത്, എസ്.ഐ. പി. നാ­രാ­യ­ണന്‍ എ­ന്നി­വര്‍ സ്ഥ­ല­ത്തെ­ത്തി അ­ന്വേഷ­ണം ന­ടത്തി. മൃ­ത­ദേ­ഹം കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലേ­ക്ക് പോ­സ്റ്റു­മോര്‍­ട്ട­ത്തി­നാ­യി മാ­റ്റി. അ­പ­ക­ട­ത്തെ­തു­ടര്‍­ന്ന് ദേ­ശീ­യ­പാ­ത­യി­ലൂ­ടെ­യുള്ള ഗ­താഗ­തം ഏ­റെ­നേ­രം സ്തം­ഭിച്ചു. അ­പ­ക­ട­ത്തി­ന്റെ തീ­ഷ്­ണ­തകണ്ട് പ­ലരും വിങ്ങി­പൊ­ട്ടുന്ന­ത് കാ­ണാ­മാ­യി­രുന്നു.

Keywords:  Obituary, Accident, Kerala, Kumbala, Lorry, Child

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia