city-gold-ad-for-blogger

വ്യാപാര പ്രമുഖന്‍ എ.ഗണപതി നായക് നിര്യാതനായി

വ്യാപാര പ്രമുഖന്‍ എ.ഗണപതി നായക് നിര്യാതനായി
കാസര്‍കോട്: നഗരത്തിലെ വ്യാപാര പ്രമുഖനും ആദ്യകാല വ്യാപാരികളിലൊരാളുമായ എ. ഗണപതി നായക് (87) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അന്ത്യമുണ്ടായത്.
മൃതദേഹം ഫോര്‍ട്ട് റോഡിലെ സ്വഗൃഹത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പള്ളത്തെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ആര്‍.എസ്.എസിന്റെ നഗരത്തിലെ മുന്‍നിര പ്രവര്‍ത്തകരിലൊരാളായിരുന്നു പരേതന്‍.

പരേതരായ നാരായണ നായക്-ഗിരിജ ദമ്പതികളുടെ മകനാണ്. ഭാര്യ സരസ്വതി നേരത്തെ മരണപ്പെട്ടിരുന്നു. മക്കള്‍: നാഗേഷ് നായക്(അനുരാധ എന്റര്‍പ്രൈസസ്), ശിവാനന്ദ നായക്(സ്വസ്തി മെഡിക്കല്‍സ്), മായ(ഉഡുപ്പി), മരുമക്കള്‍: മഹാലക്ഷ്മി, ഗീതാ എസ്. നായക്, പ്രഭാകര നായക്(ഉഡുപ്പി ജ്വല്ലറി ഉടമ). സഹോദരങ്ങള്‍: പരേതരായ ഗോപാലകൃഷ്ണ നായക്, ശാന്ത കാമത്ത്.

Keywords: Kasaragod, Obituary, Business man, A. Ganapathi Naik  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia