ഓട്ടോറിക്ഷയും സൈക്കിളും കൂട്ടിയിടിച്ച് പഴം വ്യാപാരി മരിച്ചു
May 9, 2017, 23:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/05/2017) ഓട്ടോറിക്ഷയും സൈക്കിളും കൂട്ടിയിടിച്ച് പഴം വ്യാപാരി മരിച്ചു. കര്‍ണാടക കുടക് മടിക്കേരി കൊട്ടുമ്പാടി സ്വദേശിയും രണ്ട് വര്‍ഷമായി കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ താമസക്കാരനുമായ മാഹിന്‍ ശാദുലി (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ കുശാല്‍ നഗര്‍ ജങ്ഷനില്‍ വെച്ചാണ് അപകടം.
സൈക്കിളില്‍ കല്ലൂരാവിയിലേക്ക് പോവുകയായിരുന്ന ശാദുലിയെ എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊട്ടമ്പാടിയിലെ മാഹിന്‍ - ഖദീജ ദമ്പതികളുടെ മകനാണ് മരിച്ച ശാദുലി. ഭാര്യ: ആഇശ. മക്കള്‍: ബക്കര്‍, മാഹിന്‍, സഫിയ, ഫാത്വിമ, ഖദീജ, ശിഫാന, സാലിഹ, റഹ് മത്ത്, ആത്തിക്ക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Accident, Death, Obituary, Auto-rickshaw, Bicycle, Injured, Hospital, Kasaragod, Karnataka, Kurg, Mahin Shaduli.