city-gold-ad-for-blogger

കുളത്തില്‍ കുളിക്കാനിറങ്ങിയ കൂട്ടുകാരികള്‍ മുങ്ങി മരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങിയ കൂട്ടുകാരികള്‍ മുങ്ങി മരിച്ചു
Shahnaz
തേഞ്ഞിപ്പലം: വീടിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ കൂട്ടുകാരികള്‍ മുങ്ങി മരിച്ചു. ചേലമ്പ്ര പൊഴിയില്‍തൊടി പടിഞ്ഞാറെ കോട്ടായി ആയിഷ ബീവിയുടെ മകള്‍ ഷഹ്‌നാസ്(10), ഉത്തര്‍പ്രദേശ് ലക്‌നോ സ്വദേശികളും ചേലമ്പ്ര പൊഴിയില്‍തൊടിയില്‍ താമസക്കാരുമായ ഇംതിയാസ് അഹമദ്-സിതാറൂണ്‍ ദമ്പതികളുടെ മകള്‍ നിഅ്മ(12) എന്നീ വിദ്യാര്‍ഥികളാണ് ഉച്ചക്ക് രണ്ടു മണിയോടെ കുളത്തില്‍ വീണ് മരിച്ചത്. കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനുമായി രണ്ടു മണിയോടെ കുളത്തിലെത്തിയ കുട്ടികള്‍ കാല്‍ വഴുതി കുളത്തിലേക്ക് വീണതാകാമെന്ന് സംശയിക്കുന്നു.
കുളത്തിന് സമീപത്തെ പച്ചക്കറി തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന ചിന്ന എന്ന സ്ത്രീ കുളക്കരയില്‍ കുട്ടികളുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയും ഒരു വടിയെടുത്ത് കുളത്തില്‍ ചുഴറ്റി നോക്കുകയായിരുന്നു. ഇതോടെ കുട്ടികളുടെ ശരീരം വടിയില്‍ തടഞ്ഞു. ഉടനെ ഇവര്‍ ബഹളം വെച്ചു. തൊട്ടപ്പുറത്ത് വീടുനിര്‍മാണത്തിലേര്‍പ്പെട്ട മാലിക്, സകറിയ എന്നീ ചെറുപ്പക്കാര്‍ ഓടിയെത്തുകയും നാട്ടുകാരുടെ സാന്നിധ്യത്തില്‍ കുട്ടികളെ മുങ്ങിയെടുക്കുകയായിരുന്നു. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. പൊഴിയില്‍ തൊടിയിലെ വാടക ക്വാട്ടേഴ്‌സിലാണ് രണ്ട് പേരും താമസം. ഷഹനാസിന്റെ പിതാവ് ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ ഉപേക്ഷിച്ച് പോയതാണ്. ഉമ്മ ആയിഷ ബീവിയോടൊപ്പം വാടകവീട്ടിലാണ് താമസം. നിഅ്മയുടെ കുടുംബം രണ്ടു വര്‍ഷം മുമ്പാണ് ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയത്. ഫൈസല്‍,ഫഹദ്, നാജിയ എന്നിവരാണ് നിഅ്മയുടെ സഹോദരങ്ങള്‍.
തേഞ്ഞിപ്പലം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം തിരൂരങ്ങാടി ഗവ.ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പോഴിയില്‍ തൊടി ഇഹ്‌യാ ഉലൂമുദ്ദീന്‍ മദ്‌റസയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചമ്മലില്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Malappuram, Thenjhipalam, Childrens, Charamam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia