സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന കെ വി ആര്‍ പയ്യന്നൂര്‍ നിര്യാതനായി
Aug 27, 2016, 10:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 27/08/2016) പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ അധ്യാപകനുമായിരുന്ന കെ വി ആര്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ കെ വി രാഘവന്‍ മാസ്റ്റര്‍ (91) നിര്യാതനായി.
അറിയപ്പെടുന്ന അധ്യാത്മിക പ്രഭാഷകന്‍ കൂടിയായ കെ വി ആര്‍ പയ്യന്നൂര്‍ പെരുമാള്‍ സര്‍വ്വാഭിഷ്ഠ ദായകന്‍, കേദാരം മുതല്‍ ബദരി വരെ, ശ്യംഗേരി പുണ്യം പുലരുന്ന ക്ഷേത്ര നഗരി, നേതാവ് (നാടകം) എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വി പി ചെമ്പകവല്ലി.
മക്കള്‍: രാജേന്ദ്രന്‍, കാന്തിമതി, വിജയന്‍, ജമുന, സന്തോഷ്. മരുമക്കള്‍: കൈരളി, പുഷ്പലത, പത്മനാഭന്‍, വിനീത, പരേതനായ അത്തായി രാമചന്ദ്രന്‍.
Keywords : Kasaragod, Payyannur, School, Obituary, Teacher, KV Raghavan Master, Books, Indipendents, Strike, Temple.