സ്വാതന്ത്ര്യ സമരസേനാനി നീലേശ്വരത്തെ കെ ആര്‍ കണ്ണന്‍ അന്തരിച്ചു; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
Jun 2, 2021, 19:15 IST
നീലേശ്വരം: (www.kasargodvartha.com 02.06.2021) സ്വാതന്ത്ര്യ സമര സേനാനിയും ഗോവ വിമോചന സമര പോരാളിയും സഹകാരിയുമായ നീലേശ്വരത്തെ കെ ആര്‍ കണ്ണന്‍ (94) അന്തരിച്ചു. ദീർഘകാലം നീലേശ്വരം സെർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്നു. ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ, മൈസൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ പ്രതിഷേധിച്ച് നടന്ന കാല്‍നടയാത്ര തുടങ്ങിയ വിവിധ സമരങ്ങളിൽ പങ്കെടുത്തു. ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
നീലേശ്വരത്തെ പി രാമൻ - ചിരുത ദമ്പതികളുടെ മകനാണ്. 1927ല്‍ ഏപ്രില്‍ 14ന് ആയിരുന്നു ജനനം. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ ഏഴാംതരം വരെ പഠിച്ചശേഷം സ്വാതന്ത്ര്യസമരത്തിനിറങ്ങി. 1942ല്‍ കര്‍ണാടക വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള സംഘത്തെ സംഘടിപ്പിച്ച് നീലേശ്വരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു.
കോൺഗ്രസിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന അദ്ദേഹം പിന്നീട് സോഷ്യലിസ്റ്റ് പാർടിയിൽ ചേർന്നു. മൃതദേഹം നീലേശ്വരത്തെ സമുദായ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സര്‍കാരിന് വേണ്ടി സബ് കലക്ടര്‍ ഡി ആര്‍ മേഖശ്രീയും ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ പി പ്രേംരാജും ജില്ലാ പൊലീസ് മേധാവിക്ക് വേണ്ടി നീലേശ്വരം ഇന്‍സ്പെക്ടര്‍ പി ബി സജീവും അന്തിമോപചാരമര്‍പിച്ചു.
Keywords: Kerala, News, Kasaragod, Neeleswaram, Obituary, Death, Freedom fighter KR Kannan Neeleswaram passes away; Culture with official honors.
< !- START disable copy paste -->