city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | കര്‍ണാടകയില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ 4 വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങിമരിച്ചു; അധ്യാപകര്‍ അറസ്റ്റില്‍

Four students washed away at Murdeshwar beach, school staff suspended in Karnataka
Phtot Credit: X/ Vel Kolar

● ഉത്തരകന്നഡ മുരുഡേശ്വറിലാണ് സംഭവം.
● 5 ലക്ഷം രൂപ വീതം ധനസഹായം.
● കര്‍ണാടക പൊലീസ് കേസെടുത്തിട്ടുണ്ട്. 

ബെംഗ്‌ളൂറു: (KasargodVartha) കര്‍ണാടകയില്‍ സ്‌കൂള്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ നാല് വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങിമരിച്ചു. ഉത്തരകന്നഡ മുരുഡേശ്വറിലാണ് സംഭവം. ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ കടലിലിറങ്ങിയ വിദ്യാര്‍ഥിനികള്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം.

കോലാര്‍ മുളബാഗിലു മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥിസംഘത്തെ നയിച്ച ആറ് അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം നാരായണ പറഞ്ഞു.  


       

ചൊവ്വാഴ്ച വൈകിട്ടാണ് 46 വിദ്യാര്‍ഥിനികളും അധ്യാപകരുമടങ്ങുന്ന സംഘം മുരുഡേശ്വറില്‍ എത്തിയത്. ശക്തമായ തിരയെ തുടര്‍ന്ന് കടിലില്‍ ഇറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇത് വകവയ്ക്കാതെ കടലില്‍ ഇറങ്ങിയ ഏഴ് വിദ്യാര്‍ഥിനികള്‍ മുങ്ങിതാഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 

മൂന്നുപേരെ സുരക്ഷാ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു കരയ്ക്കെത്തിച്ചു. മരിച്ച നാല് പേരില്‍ ഒരാളുടെ മൃതദേഹം സംഭവ ദിവസം വൈകിട്ടും മൂന്ന് പേരുടെ മൃതദേഹം ബുധനാഴ്ചയുമാണ് ലഭിച്ചത്.


സംഭവത്തില്‍ വിദ്യാര്‍ഥി സംഘത്തെ നയിച്ച അധ്യാപകര്‍ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

#Karnataka #schooltragedy #drowning #India #RIP #justice

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia