city-gold-ad-for-blogger

Tragedy | 4 പേരുടെ ജീവനെടുത്ത ഭാരതപ്പുഴയിലെ അപകടം; ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടത് പുഴയില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ

Image representing four family members drown in Bharathapuzha River
Representational Image Generated by Meta AI

● ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലെ ഭാഗത്താണ് സംഭവം.
● കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. 
● ഫുവാദും സെറയും കളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. 

  തൃശ്ശൂര്‍: (KasargodVartha) പുഴയില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് ചെറുതുരുത്തിയില്‍ ഭാരതപ്പുഴയില്‍ ദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയിലേക്ക് വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമമാണ് നാല് പേരുടെ ജീവനെടുത്ത ദുരന്തത്തിന് ഇടയായത്. ചെറുതുരുത്തി സ്വദേശികളായ ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകള്‍ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്. 

four family members drown in bharathapuzha river

ഭാരതപ്പുഴയുടെ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലെ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍, കുട്ടികള്‍ കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫുവാദും സെറയും കളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. 

ഇരുവരെയും രക്ഷിക്കാന്‍ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്‌സും, ചെറുതുരുത്തി പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. 

ഒഴുക്കില്‍പ്പെട്ട ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഹുവാദിന്റെയും അതിനുശേഷം കബീറിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നാലെ തുടര്‍ന്ന തിരച്ചിലിലാണ് രാത്രി 8.15ഓടെ സെറയുടെയും മൃതദേഹം കണ്ടെത്തിയത്. 

കബീറിന്റെയും സെറയുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഷാഹിനയുടെയും ഫുവാദിന്റെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് നേരത്തെ മാറ്റിയിരുന്നു. ചേലക്കര സ്വദേശിയായ ജാഫര്‍ - ഷഫാന ദമ്പതികളുടെ മകനാണ് പങ്ങാരപ്പിള്ളി സെന്റ് ജോസഫ് എച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഫുവാദ്. സ്ഥലത്തേക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയും എത്തിയിരുന്നു.

#KeralaAccident #Drowning #Bharathapuzha #Tragedy #RIP #KeralaNews #IndiaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia