city-gold-ad-for-blogger

Death | റമദാനിലെ ആദ്യരാവിൽ മസ്‌ജിദിൽ പ്രാർഥനയ്ക്ക് ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ മുൻ എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

Former SI P AbuBakar collapsed after Ramadan prayers in Kasaragod
Photo: Arranged

● പടന്നക്കാട് അനന്തപ്പള്ള സിയാറത്തുംകര സ്വദേശി പി അബൂബക്കർ ആണ് മരിച്ചത് 
● ഇശാ നമസ്കാരവും തറാവീഹ് നമസ്കാരവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം.
● കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട്: (KasargodVartha) മസ്‌ജിദിൽ പ്രാർഥനയ്ക്ക് ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ മുൻ എസ് ഐ കുഴഞ്ഞുവീണ് മരിച്ചു.  പടന്നക്കാട് അനന്തപ്പള്ള സിയാറത്തുംകരയിലെ പി അബൂബകർ (60) ആണ് മരിച്ചത്. റമദാനിലെ ആദ്യ ദിനത്തിൽ ശനിയാഴ്ച രാത്രി ഇശാ നിസ്കാരവും തറാവീഹ് നിസ്കാരവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ രാത്രി 9.30 ഓടെ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഓടിക്കൂടിയവർ ഉടൻതന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച അബൂബകർ എസ്ഐ റാങ്കിലാണ് വിരമിച്ചത്. 

അദ്ദേഹത്തിൻ്റെ അപ്രതീക്ഷിതമായ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി. ഭാര്യ: സാറ. മക്കൾ: നൗഫൽ, ഫിറോസ്, സിറാജ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Former SI, P Abu Bakr, collapsed while returning home from mosque after Ramadan prayers and passed away due to suspected heart attack.

#KasaragodNews, #SIDeath, #Ramadan, #HeartAttack, #KeralaNews, #Police

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia