city-gold-ad-for-blogger

മുന്‍ ഗതാഗതമന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 20.07.2021) മുന്‍ ഗതാഗത വകുപ്പ് മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. 

1987 മുതല്‍ 1991 വരെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. കേരളത്തിലെ ആദ്യ കെഎസ്യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം.

മുന്‍ ഗതാഗതമന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്കു മാറ്റി. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍.

Keywords: Thiruvananthapuram, News, Kerala, Death, Obituary, Minister, Hospital, Sankaranarayana Pillai, Former minister Sankaranarayana Pillai passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia