city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Last Rites | കെ പി കുഞ്ഞിക്കണ്ണന്റെ മൃതദേഹം ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം വിലാപയാത്രയായി പയ്യന്നൂരിലേക്ക് കൊണ്ടുപോകും ​​​​​​​

Former KPCC General Secretary K.P. Kunhikannan's Last Rites Tomorrow
Photo: Arranged

● മൃതദേഹം വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിന് വെക്കും.
● വെള്ളിയാഴ്ച സംസ്കാരം നടക്കും.
● കാസർകോട് ഡിസിസി പ്രസിഡണ്ടും ഉദുമ എംഎൽഎയുമായിരുന്നു.

കാസർകോട്: (KasargodVartha) മുൻ കെപിസിസി ജനറൽ സെക്രട്ടറിയും, കാസർകോട് മുൻ ഡിസിസി പ്രസിഡണ്ടും, മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണന്റെ മൃതദേഹം 10.30 മുതൽ 11.30 വരെ കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം കാസർകോട് ഡിസിസി ഓഫീസിൽ എത്തിക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണിവരെ കാസർകോട് ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം വിലാപയാത്രയായി പയ്യന്നൂരിലേക്ക് കൊണ്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.

2 മണിക്ക് കാസർകോട് നിന്ന് വിലാപയാത്ര ആരംഭിക്കും 
2.30 പൊയിനാച്ചി 
3.00 ഉദുമ ടൗൺ
3.15 ബേക്കൽ പെരിയ റോഡ് ജങ്ഷൻ 
3.45 കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് 
4.15 നീലേശ്വരം മാർക്കറ്റ് ജങ്ഷൻ 
4.30 മടക്കര ടൗൺ 
5.00 പടന്ന, മൂസഹാജി മുക്ക് ലീഗ് ഓഫീസ് പരിസരം 
5.30 തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് 

എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം ആറ് മണിയോടുകൂടി പയ്യന്നൂർ ഗാന്ധി പാർക്കിൽ എത്തിച്ചേരും. ഏഴ് മണിക്ക് കണ്ടോന്താറിലും രാത്രി 8.30 മണിയോടുകൂടി കാറമേൽ പ്രിയദർശിനി മന്ദിരത്തിലും എത്തിക്കും. വെള്ളിയാഴ്ച രാവിലെ 8.30 ന് പയ്യന്നൂർ അന്നൂരിലുള്ള വസതിയിൽ പൊതുദർശനത്തിന് വെക്കും. 11 മണിയോടെ മൂരിക്കൊവ്വൽ ശാന്തി സ്ഥല ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

#KPKunjikannan, #Congress, #KeralaPolitics, #Obituary, #LastRites, #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia