city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | തളങ്കരയുടെ പുഞ്ചിരി ഓർമയായി; കാസർകോട് നഗരസഭ മുൻ കൺസിലർ കുഞ്ഞിമൊയ്‌ദീൻ വിടവാങ്ങി

 Former Kasaragod Councilor Kunhimoideen Passes Away
Photo: Arranged

● തളങ്കര ബാങ്കോട്ടിൽ നിന്നുള്ള കൗൺസിലറായിരുന്നു.
● നിലവിൽ മുസ്ലിം ലീഗ് 25-ാം വാർഡ് സെക്രടറിയായിരുന്നു.
● സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.

തളങ്കര: (KasargodVartha) കാസർകോട് നഗരസഭ മുൻ കൺസിലർ ബാങ്കോട്ടെ കുഞ്ഞിമൊയ്‌ദീൻ (53) വിടവാങ്ങി. മുസ്ലിം ലീഗ് 25-ാം വാർഡ് സെക്രടറിയായി പ്രവർത്തിച്ച് വരികയായിരുന്നു. രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക - ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കുഞ്ഞിമൊയ്‌ദീൻ സൗമ്യമായ സ്വഭാവവും സഹായസന്നദ്ധമായ മനോഭാവവും കൊണ്ട്  മനം കവർന്ന വ്യക്തിയായിരുന്നു.

Former Kasaragod Councilor Kunhimoideen Passes Away

പുഞ്ചിരിയോടെ എല്ലാവരുമായും ഇടപെട്ടിരുന്ന അദ്ദേഹം 2010 - 15 കാലഘട്ടത്തിൽ തളങ്കര ബാങ്കോടിൽ നിന്നുള്ള കൗൺസിലറായിരുന്നു. മില്ലിൽ മുഹമ്മദ് കുഞ്ഞി - റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിദ. മക്കൾ: മുഹമ്മദ് സുഹൈൽ (അധ്യാപകൻ, കോഴിക്കോട്), മുഹമ്മദ് സുഹൈൽ (ഖത്വർ), സൈദ്, സഹസ  റുഖിയ.

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, ലുഖ്‌മാൻ തളങ്കര (ഖത്വര്‍ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്), ഹഫ്‌സ, സുഹ്‌റ, സഫിയ്യ, റാബിയ, സുമയ്യ. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

#Kasaragod #Kerala #Obituary #Councilor #MuslimLeague #RIP #CommunityLeader #Talanka

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia