Obituary | 4 വര്‍ഷം മുമ്പുണ്ടായ ബൈക് അപകടത്തില്‍ ശരീരം തളര്‍ന്ന ആശുപത്രി ജീവനക്കാരന്‍ മരണത്തിന് കീഴടങ്ങി
● അദ്ദേഹം ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി എബിയാണ് മരിച്ചത്
● കാസർകോട് ജനറൽ ആശുപത്രിയിലെ മുൻ ക്ലർക്കായിരുന്നു
● അപകടം സംഭവിച്ചത് നിയന്ത്രണം തെറ്റി വൈദ്യുതി തൂണിൽ ഇടിച്ചാണ്
കാസര്‍കോട്: (KasargodVartha) നാലുവര്‍ഷം മുമ്പുണ്ടായ ബൈക് അപകടത്തെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു കിടപ്പിലായിരുന്ന ജനറല്‍ ആശുപത്രിയിലെ മുന്‍ജീവനക്കാരന്‍ മരിച്ചു. ആലപ്പുഴ, കണിച്ചുകുളങ്ങര സ്വദേശിയും നീര്‍ച്ചാല്‍ കന്യപ്പാടിയില്‍ താമസക്കാരനുമായ എബി (49) ആണ് മരിച്ചത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ക്ലര്‍ക് ആയി ജോലി ചെയ്തു വരുന്നതിനിടയിലാണ് എബിയുടെ ജീവിതത്തെ മാറ്റിമറിച്ച അപകടം ഉണ്ടായത്. എബി ഓടിച്ചിരുന്ന ബൈക് നിയന്ത്രണം തെറ്റി വൈദ്യുതി തൂണില്‍ ഇടിച്ചായിരുന്നു അപകടം.
ദീര്‍ഘകാലം ചികിത്സ നല്‍കിയെങ്കിലും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനാകാതെ കിടപ്പിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആലപ്പുഴയിലെ കമലാക്ഷന്‍-കനകമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു (നഴ്‌സ്, ബദിയഡുക്ക സി എച് സി).
#Kasaragod #BikeAccident #Obituary #KeralaNews #AccidentNews #Tragedy