മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി എ മുഹമ്മദ് അന്തരിച്ചു
Oct 9, 2020, 07:53 IST
കൊച്ചി: (www.kasargodvartha.com 09.10.2020) മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി എ മുഹമ്മദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട ഫീസ് നിര്‍ണയ സമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. 1992 മുതല്‍ 2000 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു.
കേരള ഹൈക്കോടതി മുന്‍ ജഡ്ജി പി എ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
Keywords: Kochi, news, Kerala, Top-Headlines, High-Court, Obituary, Death, Treatment, hospital, Former high court justice PA Mohammed passed away