city-gold-ad-for-blogger

മുൻ പ്രവാസി വീട്ടിനകത്ത് മരിച്ച നിലയിൽ

ഉദുമ: (www.kasargodvartha.com 14.02.2022) മുൻ പ്രവാസിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനയാൽ കുന്നൂച്ചി തുരുത്തിവളപ്പിലെ രാഘവൻ (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടുമുറ്റത്തെ ഷീറ്റ് പന്തലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
  
മുൻ പ്രവാസി വീട്ടിനകത്ത് മരിച്ച നിലയിൽ



ദീർഘകാലം ഗൾഫിലായിരുന്ന രാഘവൻ രണ്ടുവർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലെത്തിയത്. കുടുംബപരമായ ചില പ്രശ്നങ്ങൾ കാരണം മനോവിഷമത്തിലായിരുന്നുവെന്ന് പറയുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: ചന്ദ്രാവതി.

മക്കൾ: ചരുഷ്മ, കിരൺ.

സഹോദരങ്ങൾ: നാരായണൻ, ബാലൻ, ദേവകി, ശാന്ത, നളിനി, പരേതരായ കോരൻ, കുഞ്ഞിരാമൻ.


Keywords:  Kerala, Kasaragod, Kanhangad, Uduma, Death, Police, Obituary, Former expatriate found dead

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia