കെഎസ്ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് മുൻ പ്രവാസിക്ക് ദാരുണാന്ത്യം
● മുഹമ്മദ് അഷ്റഫ് പയോട്ട ആണ് മരിച്ചത്.
● മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
● അപകടവിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു.
മേൽപ്പറമ്പ്: (KasargodVartha) സ്‌കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മുൻ പ്രവാസിക്ക് ദാരുണാന്ത്യം. പയോട്ട ഹൗസിൽ മുഹമ്മദ് അഷ്റഫ് പയോട്ട (64)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഉദുമ ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന മുഹമ്മദ് അഷ്റഫിനെ അതേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് കളനാട് കട്ടക്കാലിൽവെച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ദേളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വർഷങ്ങൾക്ക് മുൻപ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയതാണ് മുഹമ്മദ് അഷ്റഫ്. ഭാര്യ: ദൈനബി. മക്കൾ: മൻസൂർ, മൈനാസ്. മരുമക്കൾ: റോസാന, ഫർസീന. സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ, ഹമീദ്, റസിയ, ജമീല. പരേതരായ കുഞ്ഞബ്ദുല്ല, ഫാത്തിമ എന്നിവരും സഹോദരങ്ങളാണ്.
അപകടവിവരം അറിഞ്ഞ് മേൽപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.
റോഡ് അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കിട്ട് അഭിപ്രായം അറിയിക്കൂ.
Article Summary: Former expatriate dies in a KSRTC bus-scooter accident.
#Kasaragod #KSRTCAccident #RoadAccident #KeralaNews #Melparamba #Accident






