city-gold-ad-for-blogger

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുൻ പ്രവാസി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നല്‍കി; ഭാര്യ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം

Former expat succumbs to burn injuries in Kanhangad; relatives allege foul play, file police complaint
Photo: Special Arrangement / Enhanced by GPT

● അമ്മാവനെ വീട്ടിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നതായി മരുമകൻ
● പോസ്റ്റുമോർട്ടത്തിന് ശേഷം ഓരിയിലെ കുടുംബവീട്ടിൽ സംസ്കാരം നടത്തി
● 22 വർഷത്തെ പ്രവാസത്തിന് ശേഷം അടുത്തിടെയാണ് ഇദ്ദേഹം നാട്ടിൽ സ്ഥിരതാമസമാക്കിയത്
● ബന്ധുക്കളുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഹൊസ്ദുർഗ് പൊലീസ്

കാഞ്ഞങ്ങാട്: (KasargodVartha) പൊള്ളലേറ്റ് ഗുരുതരമായ നിലയിൽ മംഗ്ളൂരിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ പ്രവാസി മരിച്ചു. വെള്ളിക്കോത്ത് അടോട്ട് സ്വദേശി പി കെ പത്മനാഭൻ (64) ആണ് മരിച്ചത്.

2026 ഒക്ടോബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ എ ജെ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. അതിനിടെ പത്മനാഭന് തീപ്പൊള്ളലേറ്റതിലും മരണത്തിലും കടുത്ത ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പടന്ന ഓരിയിലെ ബന്ധുക്കൾ രംഗത്തെത്തി.

2026 ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് പൊള്ളലേറ്റ നിലയിൽ പത്മനാഭനെ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഈ സമയം ഭാര്യയും മക്കളും മറ്റു ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പത്മനാഭൻ ഒരുകാരണവശാലും ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവ ദിവസം രാവിലെ ഏഴ് മണിക്ക് നാട്ടിലെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചപ്പോൾ അസ്വാഭാവികതയും അദ്ദേഹത്തിൻ്റെ സംസാരത്തിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ സ്ഥിരമായി കുടുംബവഴക്ക് ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ നാല് മാസമായി പത്മനാഭൻ പുറത്തുനിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

അതിനിടെ, തന്നെ മർദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി കാണിച്ച് ഭാര്യ നൽകിയ പരാതിയിൽ പത്മനാഭനെതിരെ ഈയിടെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. അമ്മാവനെ വീട്ടിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നിരുന്നുവെന്ന് ഓരിയിലുള്ള മരുമകൻ ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.

ആശുപത്രിയിൽ തിരിഞ്ഞുനോക്കാതെ കുടുംബം

പൊള്ളലേറ്റ് മൂന്ന് ദിവസം ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടന്നിട്ടും ഭാര്യയോ മക്കളോ ആരും പത്മനാഭനെ തിരിഞ്ഞു നോക്കാത്തതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

സാധാരണ ഗതിയിൽ പൊള്ളലേറ്റതാണെങ്കിൽ സ്വാഭാവികമായുണ്ടാകുന്ന പ്രയാസം ഭാര്യ വീട്ടുകാർക്ക് ഉണ്ടാകേണ്ടതാണ്. എന്നാൽ അവർക്ക് യാതൊരു വിധ പ്രയാസവും ഇല്ലാത്തത് പത്മനാഭനെ ആസൂത്രിതമായി അപായപ്പെടുത്തിയത് ആണോ എന്ന സംശയമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഓരിയിലെ സഹോദരന്മാരായ ജനാർദനനും ശ്രീധരനും പോലീസിൽ ഇക്കാര്യം നേരിട്ട് അറിയിച്ചിട്ടുണ്ട്.

മരണ വിവരമറിഞ്ഞ് ആശുപത്രി നടപടികൾ പൂർത്തിയാക്കാൻ ഓരിയിലെ രാഷ്ട്രീയ പ്രവർത്തകരായ പി കെ പവിത്രനും മാമുനി രവിയുമാണ് മംഗ്ളൂരിൽ എത്തിയത്. തുടർന്ന് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം 2026 ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഓരിയിലെ കുടുംബവീട്ടിൽ എത്തിച്ച് സംസ്കാരം നടത്തി.

സാമ്പത്തിക പ്രതിസന്ധിയും പ്രവാസവും

പടന്ന ഓരി സ്വദേശിയായ പത്മനാഭൻ വിദേശത്ത് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് വെള്ളിക്കോത്ത് അടോട്ട് പുതിയ വീട് പണിത് കുടുംബസമേതം താമസം അങ്ങോട്ട് മാറ്റിയത്. 22 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി ഒരു വർഷം മുൻപാണ് അദ്ദേഹം നാട്ടില്‍ സ്ഥിരതാമസമാക്കിയത്.

പിന്നീട് സാമ്പത്തിക പ്രയാസം കാരണം ഓട്ടോറിക്ഷ ഓടിച്ചു വരികയായിരുന്നു. പുതിയ വീട് പണിയുകയും രണ്ട് മക്കളുടെ കല്യാണം നടത്തുകയും ചെയ്തതോടെയാണ് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്.

ഭാര്യ: മാധവി. മക്കൾ: അശ്വതി, കാർത്തിക. പൊള്ളലേറ്റ സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് നേരത്തെ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: സ്യം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടാകുകയാണെങ്കിൽ ദിശ ഹെൽപ്പ്‌ലൈൻ നമ്പറായ 1056-ൽ ബന്ധപ്പെടുക).

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Former expat dies of burn injuries; relatives allege foul play.

#KanhangadNews #HosdurgPolice #KasaragodNews #CrimeNewsKerala #PadannaOri #MalayalamNews #KeralaPolice #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia