city-gold-ad-for-blogger
Aster MIMS 10/10/2023

കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ സ്ലാബ് അടർന്നുവീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന സി പി എം മുൻ ബ്രാഞ്ച് സെക്രടറി മരണപ്പെട്ടു

നീലേശ്വരം: (www.kasargodvartha.com 12.04.2021) കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ സ്ലാബ് അടർന്നുവീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന സി പി എം മുൻ ബ്രാഞ്ച് സെക്രടറി മരിച്ചു.

സി പി എം മുണ്ടേമ്മാട് മുൻ ബ്രാഞ്ച് സെക്രടറി പി പി ബാലകൃഷ്ണൻ(70) ആണ് മരിച്ചത്. മുണ്ടേമ്മാട് കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ സ്ലാബ് അടർന്നുവീണു ഗുരുതര പരുക്കേറ്റു ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു. ടി കെ സ്മാരക സ്പോർട്സ് ക്ലബിന്റെ സ്ഥാപകരിൽ ഒരാളാണ്. രാഷ്ട്രീയ-കലാ- സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു.

കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ സ്ലാബ് അടർന്നുവീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന സി പി എം മുൻ ബ്രാഞ്ച് സെക്രടറി മരണപ്പെട്ടു


1974 ൽ ബസ് ചാർജ് വർദ്ധനവിനെതിരെ കെ എസ് വൈ എഫിന്റെ നേതൃത്വത്തിൽ പള്ളിക്കരയിൽ നടന്ന സമരത്തിൽ പങ്കെടുക്കുകയും പോലീസ് മർദ്ദനമേൽക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

ഭാര്യ: ജാനകി. മക്കൾ: റിഷ, റീജ. മരുമക്കൾ: രാജൻ മയിച്ച, പുരുഷോത്തമൻ കടന്നപ്പള്ളി. സഹോദരങ്ങൾ: നാരായണൻ ബിരിക്കുളം (റിട പി ഡബ്ല്യു ഡി ഓവർസിയർ), നാരായണി എരിക്കുളം, പരേതനായ കളത്തിൽ അമ്പൂഞ്ഞി.

Keywords:  Kerala, News, Kasaragod, Obituary, Neeleswaram, Death, CPM Worker, CPM, Injured, Accident, Treatment, Former CPM branch secretary P P Balakrishnan Passed away.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia