Death | മുൻ ബാങ്ക് ജീവനക്കാരൻ കുളത്തിൽ മരിച്ച നിലയിൽ
● കൊല്ലങ്കാന ബാരിക്കാട്ടെ രാമചന്ദ്രനായിക് ആണ് മരിച്ചത്.
● പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിന്നും വിരമിച്ച വ്യക്തിയാണ്
ബദിയഡുക്ക: (KasargodVartha) മുൻ ബാങ്ക് ജീവനക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിന്നും വിരമിച്ച കൊല്ലങ്കാന ബാരിക്കാട്ടെ രാമചന്ദ്രനായിക് (65) ആണ് മരിച്ചത്. ബുധാനാഴ്ച രാവിലെ എട്ട് മണിയോടെ ഓടോറിക്ഷയിൽ ബേള കൊല്ലങ്കാനയിലെത്തി ഗുളിഗ ദേവസ്ഥാനത്ത് പ്രാർഥിച്ച് വരാമെന്ന് ഡ്രൈവറോട് പറഞ്ഞുപോയിരുന്നു.
എന്നാൽ, ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ വീണുകിടക്കുന്നത് കണ്ടെത്തിയത്. സംഭവമറിഞ്ഞ ഉടൻ തന്നെ കാസർകോട് അഗ്നിരക്ഷാ സേന എത്തി പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ വാരിജാക്ഷി. മക്കൾ: ഭവ്യ, പൂർണിമ, ചൈത്ര, രക്ഷിത. മരുമക്കൾ: വസന്ത, ശരത്. സഹോദരങ്ങൾ: രാമ നായിക്, സുരേഷ നായിക്, ഗോപാലകൃഷ്‌ണ നായിക്.
#keralanews #accident #death #bankemployee #investigation #police #badiyadukka