ആനന്ദാശ്രമത്തിലെത്തിയ വിദേശ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു
Apr 1, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/04/2016) കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ തീര്‍ഥാടനത്തിനെത്തിയ വിദേശി കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. അമേരിക്കയില്‍ നിന്നുള്ള ജോണ്‍ ജോസഫ്(തമാന്‍-71)ആണ് മരിച്ചത്.
മാര്‍ച്ച് 25ന് ആശ്രമത്തിലെത്തിയ ഇദ്ദേഹം ആശ്രമത്തോടനുബന്ധിച്ച മുറിയില്‍ താമസിച്ചുവരികയായിരുന്നു. വ്യാഴാഴ്ച്ച രാത്രി കുളിമുറിയില്‍ വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരിച്ചു. അമേരിക്കയിലെ ഓര്‍ഗോണ്‍ സ്വദേശിയാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Keywords: Kasaragod, Kerala, Kanhangad, Death, Obituary, Foreigner dies in Anandasramam.