സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണു മരിച്ചു
Apr 9, 2018, 11:39 IST
ചെറുവത്തൂര്‍: (www.kasaragodvartha.com 09.04.2018) സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണു മരിച്ചു. കണ്ണാടിപ്പാറയിലെ ജിഷ്ണു (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ ജിഷ്ണു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ജില്ലാ സീനിര്‍ ഫുട്‌ബോള്‍ ടീം, പയ്യന്നൂര്‍ കോളജ് ടീം എന്നിവയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ആയുര്‍വേദ ഡിഎംഒ ഓഫീസിലെ റിട്ട. സൂപ്രണ്ട് കെ. വിജയരാഘവന്‍- വിമല (കൊടക്കാട് കേലപ്പജി മെമ്മോറിയല്‍ എച്ച്എസ്എസിലെ പ്രധാനാധ്യാപിക) ദമ്പതികളുടെ മകനാണ്. കാല്‍മുട്ടിന് പരിക്കേറ്റ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിഷ്ണു രണ്ടു ദിവസം മുമ്പാണ് ചികിത്സ കഴിഞ്ഞ വീട്ടിലെത്തിയത്. ഏക സഹോദരന്‍ സൂരജ് (ഇന്‍ഫോസിസ് ബംഗളൂരു).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cheruvathur, Obituary, Footballer, The deceased died, Football player Jishnu passes away.