city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദ്യകാല ഫുട്ബോള്‍ താരം ദാമോദരന്‍ നമ്പ്യാര്‍ നിര്യാതനായി

ആദ്യകാല ഫുട്ബോള്‍ താരം ദാമോദരന്‍ നമ്പ്യാര്‍ നിര്യാതനായി
നീലേശ്വരം: നീലേശ്വരത്തെ ആദ്യകാല ഫുട്ബോള്‍ താരം പള്ളിക്കരയിലെ കോണത്ത് മാളിയേക്കല്‍ ദാമോദരന്‍ നമ്പ്യാര്‍(83) നിര്യാതനായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒട്ടേറെ ക്ളബുകള്‍ക്കുവേണ്ടി ജഴ്സി അണിഞ്ഞിട്ടുണ്ട്. ഫുട്ബോള്‍ കളിക്കാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ശ്രദ്ധപതിപ്പിച്ചിരുന്നു. നീലേശ്വരം ടൌണ്‍ സ്പോര്‍ട്സ് ക്ളബിന്റെ സ്ഥാപകരില്‍ ഒരാളാണ്. ഭാര്യ: സീത. മക്കള്‍: വിനോദ്, വിനീത (ഇരുവരും കൂടാളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സുനിത. മരുമക്കള്‍: പി.എം.ശശിധരന്‍ നമ്പ്യാര്‍, ബി.കെ.ഗണേഷ് (ഷാര്‍ജ). സഹോദരങ്ങള്‍: കെ.രവീന്ദ്രനാഥ്, കെ.വിജയകുമാര്‍ നമ്പ്യാര്‍, കെ.പത്മിനിയമ്മ, കെ.ശ്രീധരിയമ്മ, പരേതരായ കെ.രാമചന്ദ്രന്‍ നമ്പ്യാര്‍, കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, കെ.മാധവന്‍ നമ്പ്യാര്‍ (കാല്‍ടെക്സ് മാധവന്‍ നമ്പ്യാര്‍).

Keywords: Football Player, Damaodharan Nambiar,  Obituary, Nileshwaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia