city-gold-ad-for-blogger

വീട്ടുവരാന്തയിലെ മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റു; അഞ്ചുവയസ്സുകാരന് ദാരുണന്ത്യം

Photo of five-year-old boy who died from an electric shock in Kannur, Kerala.
Photo: Special Arrangement

● കോളാരിയിലെ സി. മുഹിയുദ്ദീനാണ് മരണപ്പെട്ടത്.
● വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
● കുട്ടി ഗ്രില്ലിൽ പിടിച്ചുകയറുന്നതിനിടെയാണ് അപകടം.
● മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

കണ്ണൂർ: (KasargodVartha) മട്ടന്നൂർ നഗരസഭയിലെ കോളാരിയിൽ വീടിന്റെ വരാന്തയിൽനിന്ന് ഷോക്കേറ്റ് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരൻ മരിച്ചു. കോളാരി കുംഭംമൂല അൽ മുബാറക്കിലെ ഉസ്മാൻ മദനി - ആയിഷ ദമ്പതികളുടെ മകൻ സി. മുഹിയുദ്ദീനാണ് മരിച്ചത്. 

വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വരാന്തയിലെ ഗ്രില്ലിൽ സ്ഥാപിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്റെ വയറിൽനിന്ന് ഷോക്കേറ്റതാകാം എന്നാണ് നിഗമനം. കുട്ടി ഗ്രില്ലിൽ പിടിച്ചുകയറുന്നതിനിടെ വയറിൽനിന്ന് ഷോക്കേറ്റതാകാമെന്നാണ് കരുതുന്നത്. 

ഉടൻതന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിനുശേഷം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. 

മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി. നിയമനടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഈ ദുരന്തത്തെക്കുറിച്ച് നിങ്ങളുടെ പ്രതികരണം എന്താണ്? കൂടുതൽ ആളുകളിലേക്ക് ഈ വാർത്ത എത്താൻ ഷെയർ ചെയ്യൂ.

Article Summary: Five-year-old boy dies from electric shock in Kannur, Kerala.

#KeralaNews #Kannur #Accident #ChildSafety #Tragedy #ElectricShock

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia