Accidental Death | തമിഴ്‌നാട്ടിൽ കാർ അപകടത്തില്‍ 5 വിദ്യാർത്ഥികൾ മരിച്ചു
തിരുവള്ളൂർ: (KasargodVartha) തമിഴ്‌നാട്ടിലെ തിരുവള്ളൂർ (Tamil Nadu Tiruvallur) ജില്ലയിൽ ഞായറാഴ്ച രാത്രി ഉണ്ടായ കാർ അപകടത്തിൽ (Car Accident) അഞ്ച് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. ആന്ധ്രാപ്രദേശ് (Andhra Pradesh) സ്വദേശികളായ കുർദാന്‍, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമന്‍ എന്നിവരാണ് മരണമടഞ്ഞത്.
ചെന്നൈയിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള രാമഞ്ചേരിയിൽ വച്ച് ചെന്നൈ-തിരുപ്പതി ദേശീയപാതയിൽ സഞ്ചരിച്ചിരുന്ന കാർ ഒരു കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന ഏഴ് വിദ്യാർത്ഥികളിൽ അഞ്ചുപേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്ക് പറ്റി.
മരിച്ച വിദ്യാർത്ഥികളെല്ലാം ചെന്നൈയിലെ എസ്ആർഎം കോളേജിൽ എൻജിനീയറിങ് വിദ്യാർത്ഥികളായിരുന്നു. അവധിക്ക് ശേഷം കോളേജിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ രണ്ടു പേരെയും തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.#TamilNaduAccident #CarCrash #RoadSafety #RIP #StudentsLivesMatter #Heartbreaking