കുമ്പളയിലെ ദമ്പതികളും സുഹൃത്തും മംഗലാപുരത്ത് വാഹനാപകടത്തില്‍ മരിച്ചു
May 22, 2013, 21:16 IST
കുമ്പള: മംഗലാപുരത്തുണ്ടായ വാഹനാപകടത്തില്‍ കുമ്പളയിലെ ദമ്പതികളും സുഹൃത്തും മരിച്ചു. കുമ്പളയിലെ അരുണ റൈ (55), ഭര്‍ത്താവ് സതീശ് റൈ (59), സുഹൃത്തും കാര്‍ ഡ്രൈവറുമായ സൂറത്കല്ലിലെ കൃഷ്ണപുരയിലെ സതീഷ് കുമാര്‍ (43) എന്നിവരാണ് മരിച്ചത്. മജൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് അരുണ റൈ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ പടുബിദ്രി ബീടിനക്കരെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച മാരുതി കാറുമായി ഗ്യാസ് ടാങ്കര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിയ മൂവരെയും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും എല്ലാവരും മരണപ്പെട്ടിരുന്നു. അരുണയുടെ പിതാവ് കുമ്പളയില്‍ നിര്‍മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ട് കാപ്പു മാറിഗുഡിയിലുണ്ടായ മറ്റൊരപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പടുഗ്രാമയിലെ ബാലകൃഷ്ണ ഷെട്ടി (50), ഭാര്യ മമത ഷെട്ടി (40) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ടാ ആക്ടീവയില്‍ കെ.എസ്.ആര്‍.ടി.സി. വോള്‍വ ബസ് ഇടിക്കുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്നു ദമ്പതികള്‍.
Keywords: Accident, Kumbala, Tanker-Lorry, Hospital, Car, KSRTC-Bus, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.