മത്സ്യതൊഴിലാളി തോണിയില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു
Jan 29, 2012, 11:22 IST
കാസര്‍കോട്: മത്സ്യതൊഴിലാളി തോണിയില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു. അടുക്കത്ത്ബയല്‍ ബീച്ചിലെ ദാമു-മാധവി ദമ്പതികളുടെ മകന് സുരേഷന്‍(43) ആണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ ആറ് മണിക്കാണ് സംഭവം. കരയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെ കടലില്‍ വലയറിയുമ്പോള് സുരേഷന്‍ തോണിയില്‍ നിന്നും വെള്ളത്തിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പ്ലാസ്റ്റിക് റോപ്പില്‍ കുടുങ്ങിയ സുരേഷനെ തോണിലുണ്ടായിരുന്ന മറ്റുളളവര്‍ വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്‍: ഷില്ലു, സുരേഷ്മ, ആദിര. സഹോദരങ്ങള്‍: സരോജിനി, സാവിത്രി, സതീഷ്, നിഷാന്ത്, സന്തോഷ്, ശാരദ, ശാരണി.
Keywords: Obituary, kasaragod