Accident | മീന്‍പിടുത്തത്തിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ അര്‍ശാദിന്റെ മൃതദേഹം ആരിക്കാടി കടപ്പുറം തീരത്തുനിന്ന് കിട്ടി
● പ്രദേശവാസികള്‍ ഉറക്കമൊഴിച്ച് കാത്ത് നില്‍പുണ്ടായിരുന്നു.
● ശക്തമായ കടലൊഴുക്ക് തിരച്ചിലിന് തടസ്സമായി.
കുമ്പള: (KasargodVartha) ചൊവ്വാഴ്ച (01.10.2024) വൈകുന്നേരത്തോടെ മീന്‍പിടുത്തത്തിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ആരിക്കാടി കടപ്പുറം തീരത്തുനിന്ന് കിട്ടി. കുമ്പള കോയിപ്പാടി മത്സ്യ ഗ്രാമത്തിലെ ഫാത്തിമയുടെ മകന്‍ അര്‍ശാദ് (Arshad-19) ആണ് മരിച്ചത്.
തിങ്കളാഴ്ച (02.10.2024) പുലര്‍ച്ചെവരെ ഉറക്കമൊഴിച്ച് പ്രദേശവാസികള്‍ കടലോരത്ത് കാത്ത് നില്‍പുണ്ടായിരുന്നു. മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന തോണികളില്‍ മീന്‍പിടുത്ത തൊഴിലാളികള്‍ പുലര്‍ച്ചെവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശക്തമായ കടലൊഴുക്ക് തിരച്ചിലിന് തടസ്സമായും നിന്നു. രാവിലെ തൊഴിലാളികള്‍ കടലില്‍ ഇറങ്ങി തോണികളില്‍ തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കിട്ടിയത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന അര്‍ശാദിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു.
ഏക സഹോദരി അര്‍ശാനയുടെ വിവാഹം 10 ദിവസം മുമ്പാണ് നടന്നത്. പരേതനായ മുഹമ്മദ് മംഗ്‌ളൂറുവാണ് അര്‍ശാദിന്റെ പിതാവ്.
#KeralaNews #FishingAccident #Tragedy #RIP #CoastalLife